»   » കണ്ണടയില്ലേല്‍ ശ്രുതിയുടെ കാര്യം കട്ടപ്പൊക

കണ്ണടയില്ലേല്‍ ശ്രുതിയുടെ കാര്യം കട്ടപ്പൊക

Posted By:
Subscribe to Filmibeat Malayalam
Sruthi Hassan
കണ്ണടയില്ലാതെ കമല്‍ പുത്രി ശ്രുതി ഹാസ്സനെ കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടാണ്. ഒരു ഭംഗിയ്ക്ക് വേണ്ടിയാണ് ശ്രുതി കണ്ണട ധരിയ്ക്കുന്നതെങ്കില്‍ തെറ്റി. താന്‍ ഏതാണ്ട് അന്ധയാണെന്നാണ് ശ്രുതിയുടെ വെളിപ്പെടുത്തല്‍. തന്റെ കാഴ്ച ശക്തി ദുര്‍ബലമാണെന്നും 90 ശതമാനം അന്ധതയുണ്ടെന്നും ശ്രുതി ട്വീറ്ററിലൂടെ വെളിപ്പെടുത്തുന്നു.

കണ്ണടയുടെയോ കോണ്‍ടാക്റ്റ് ലെന്‍സിന്റെയോ സഹായമില്ലാതെ രണ്ടു മീറ്റര്‍ അകലെയുള്ളതൊന്നും കാണാന്‍ സാധിക്കാറില്ല. പലപ്പോഴും അടുത്ത് പരിചയമുള്ളവരെ അഭിവാദ്യം ചെയ്യാന്‍ സാധിക്കാറില്ല, ദൂരെനിന്നു വരുന്നവരെ കാണാത്തതാണ് കാരണം. പിന്നീട് അവരോടു മാപ്പു പറയുകയും കാരണം വിശദീകരിക്കുകയുമാണ് പതിവ്്-ശ്രുതി പറയുന്നു.

കഴിഞ്ഞ ദിവസം ഞാന്‍ ഒരാളെ എന്റെ സുഹൃത്തെന്ന് തെറ്റിദ്ധരിച്ച് അഭിവാദ്യം ചെയ്തു. പിന്നെ കണ്ണാടി വാതിലില്‍ ചെന്നിടിച്ചു. കണ്ണടയോ ലെന്‍സോ ഇല്ലാതെ എല്ലാം എനിക്കൊരു പുകമറയാണ്. കണ്ണടകളും കോണ്‍ടാക്റ്റ് ലെന്‍സുകളും നീണാള്‍ വാഴട്ടെ.. ശ്രുതി തമാശയോടെ പറയുന്നു.

ലക്കിലൂടെ ബോളിവുഡില്‍ ഭാഗ്യം പരീക്ഷിച്ച താരം ഇപ്പോള്‍ സൂര്യയുടെ നായികയായി ഏഴാം അറിവ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്. മധുര്‍ ഭണ്ഡാര്‍കര്‍ സംവിധാനം ചെയ്യുന്ന ദില്‍ തോ ബച്ചാ ഹേ ജിയാണ് ശ്രുതിയുടെ റിലീസിന് തയാറായിരിക്കുന്ന സിനിമ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam