»   » സൂര്യ ബോളിവുഡില്‍ ഉദിയ്‌ക്കുന്നു

സൂര്യ ബോളിവുഡില്‍ ഉദിയ്‌ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Surya
കോളിവുഡിലെ യുവതാരങ്ങളില്‍ പ്രമുഖനായ സൂര്യ ബോളിവുഡിലേക്ക്‌ നീങ്ങുന്നു. ത്രില്ലര്‍ സിനിമകളുടെ തമ്പുരാനായ രാംഗോപാല്‍ വര്‍മ്മയുടെ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ്‌ സൂര്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്‌ക്കുന്നത്‌.

സൂര്യയുടെ എക്കാലത്തെയും വമ്പന്‍ ഹിറ്റായ ഗജിനിയുടെ ഹിന്ദി റീമേക്കിനായി വര്‍മ്മ ശ്രമിച്ചിരുന്നു. സൂര്യയെ നായകനാക്കി ഹിന്ദി ഗജിനിയെടുക്കാന്‍ നീക്കങ്ങള്‍ നടത്തിയെങ്കിലും അത്‌ നടന്നില്ല. പിന്നീട്‌ അമീര്‍-അസിന്‍ ജോഡികള്‍ ഒന്നിച്ച ഹിന്ദി ഗജിനി ബോക്‌സ്‌ ഓഫീസ്‌ റെക്കാര്‍ഡുകള്‍ തിരുത്തിക്കുറിയ്‌ക്കുകയും ചെയ്‌തു.

എന്തായാലും സൂര്യയെ ബോളിവുഡിലെത്തിയ്‌ക്കാനുള്ള വര്‍മ്മയുടെ ശ്രമങ്ങള്‍ അവസാനിച്ചില്ല. മൂന്ന്‌ വര്‍ഷത്തെ അന്വേഷണത്തിന്‌ ശേഷം സൂര്യയ്‌ക്ക്‌ പറ്റിയ ഒരു കഥാപാത്രത്തെ വര്‍മ്മ കണ്ടെത്തിയത്‌. ആന്ധ്രയിലെ പരിതല രവിയെന്ന രാഷ്ട്രീയക്കാരന്റെ ജീവിതകഥ പ്രമേയമാക്കുന്ന സിനിമയില്‍ അഭിനയിക്കാനാണ്‌ സൂര്യ സമ്മതം മൂളയിരിക്കുന്നത്‌.

രക്തചരിത്ര എന്ന പേരിട്ടിരിയ്‌ക്കുന്ന സിനിമ രണ്ടു ഭാഗങ്ങളിലായാണ്‌ ചിത്രികരിയ്‌ക്കുക. ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സിലാണ്‌ സൂര്യ പ്രത്യക്ഷപ്പെടുക. ഈ സിനിമയില്‍ ‌പ്രധാന വേഷം ചെയ്യുന്നത്‌ വിവേക്‌ ഒബ്‌റോയിയാണ്‌. ഇത്‌ 2010 ജനുവരിയില്‍ തിയറ്ററുകളിലെത്തും. തുടര്‍ന്നു വരുന്ന രണ്ടാം ഭാഗത്തില്‍ സൂര്യയായിരിക്കും പ്രധാനകഥാപാത്രത്തെ അവതരിപ്പിയ്‌ക്കുക. സൂരിയെന്ന കഥാപാത്രമാണ്‌ രക്തചരിത്രയില്‍ സൂര്യയ്ക്കായി ഒരുക്കിയിരിക്കുന്നത്.

അഞ്ചു മണിക്കൂര്‍ കുറഞ്ഞൊരു സമയത്തിനുള്ളില്‍ ഈ കഥ പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്തതിനാലാണ്‌ സിനിമ രണ്ടു ഭാഗങ്ങളാക്കാന്‍ തീരുമാനിച്ചതെന്ന്‌ സൂര്യപറയുന്നു. എന്റെ ശരീരഭാഷയും കണ്ണുകളിലുമുള്ള പ്രത്യേകതയാണ്‌ രാമോജിയെ ആകര്‍ഷിച്ചത്‌. അദ്‌ അദ്ദേഹം തന്നെ പറയുകയു ചെയ്‌തു -സൂര്യ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam