»   » ഐശ്വര്യയ്‌ക്ക്‌ പന്നിപ്പനി?

ഐശ്വര്യയ്‌ക്ക്‌ പന്നിപ്പനി?

Subscribe to Filmibeat Malayalam
Aishwarya
ബോളിവുഡ്‌ താരം ഐശ്വര്യയ്‌ക്ക്‌ പന്നിപ്പനി ബാധിച്ചതായി അഭ്യൂഹം. ഭര്‍ത്തൃപിതാവ്‌ അമിതാഭ്‌ ബച്ചന്റെ ബ്ലോഗിലാണ്‌ മരുമകള്‍ ഐശ്വര്യയ്‌ക്ക്‌ അസുഖം ബാധിച്ചിരിക്കുകയാണെന്ന്‌ സൂചനയുള്ളത്‌.

ഐശ്വര്യയ്‌ക്ക്‌ നെഞ്ചുവേദന, ക്ഷീണം തുടങ്ങി പന്നിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നാണ്‌ ബ്ലോഗ്‌ പോസ്‌റ്റില്‍ പറഞ്ഞിരിക്കുന്നത്‌. കഴിഞ്ഞ ദിവസം ഐശ്വര്യയ്‌ക്ക്‌ കടുത്ത പനിയായിരുന്നുവെന്നും ഇപ്പോള്‍ കുറവുണ്ടെന്നും പോസ്‌റ്റില്‍ പറയുന്നു.

കുട്ടികളില്‍ നിന്നും അകന്നു കഴിയുന്നത്‌ തീര്‍ത്തും വേദനാജനകമാണ്‌. അവര്‍ക്ക്‌ വേണ്ടസമയത്ത്‌ പരിചരണം നല്‍കാന്‍ കഴിയാത്തതില്‍ ഉല്‍ക്കണ്‌ഠയുണ്ട്‌. കുട്ടികള്‍ വളര്‍ന്നു, വിവാഹിതരായി, പക്ഷേ എന്നും അച്ഛനമ്മമാര്‍ക്ക്‌ അവര്‍ കുട്ടികള്‍ തന്നെയാണ്‌- ബച്ചന്‍ പറയുന്നു.

ഇതുകൂടാതെ മണിരത്‌നത്തിന്റെ രാവണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി ഊട്ടിയിലായിരുന്ന അഭിഷേക്‌ ഉടന്‍ തിരിച്ചെത്തുമെന്നും 17ാം തിയ്യതി പ്രസിദ്ധീകരിച്ച പോസ്‌റ്റില്‍ പറയുന്നുണ്ട്‌.

രാവണിന്റെ ചിത്രീകരണത്തിനായി അഭിഷേകും ഐശ്വര്യയും ഒട്ടേറെ തവണ കേരളത്തിലും, തമിഴ്‌നാട്ടിലുമായി യാത്ര ചെയ്‌തിട്ടുണ്ട്‌. പനിയും മറ്റ്‌ അസ്വസ്ഥതകളുമുണ്ടെങ്കിലും ഐശ്വര്യക്ക്‌ പന്നിപ്പനി ബാധയാണോയെന്ന കാര്യം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam