»   » കൊച്ചുമകള്‍ക്ക് ഐശ്വര്യയുടെ കണ്ണുകള്‍: ബച്ചന്‍

കൊച്ചുമകള്‍ക്ക് ഐശ്വര്യയുടെ കണ്ണുകള്‍: ബച്ചന്‍

Posted By:
Subscribe to Filmibeat Malayalam
Amitabh Bachchan
ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ മകള്‍ക്ക് അമ്മയുടേത് പോലെതന്നെയുള്ള കണ്ണുകളാണെന്ന് മുത്തച്ഛന്‍ അമിതാഭ് ബച്ചന്‍. മകള്‍ ഒരു മാലാഖയെപ്പോലെ സുന്ദരിയാണെന്നും ഇടക്കിടെ കണ്ണുതുറന്ന് നോക്കുന്നുണ്ടെന്നും ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.

ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടകാലത്ത് ഐശ്വര്യയുടെ കണ്ണുകളുടെ സൗന്ദര്യം ചില്ലറയൊന്നുമല്ല ലോകം വാഴ്ത്തിയത്. നീലനിറത്തിലുള്ള കണ്ണുകള്‍ക്ക് ലോകം മുഴുവന്‍ ആരാധകരുമുണ്ട്. അതുകൊണ്ടുതന്നെയാണ് കൊച്ചുമകളുടെ കണ്ണുകളുടെ സൗന്ദര്യവും ബച്ചന്‍ എടുത്തുപറഞ്ഞിരിക്കുന്നതെന്ന് വ്യക്തമാണ്.

വീണ്ടുമൊരു മുത്തച്ഛനായതിന്റെ സന്തോഷത്തിലാണ് ബച്ചന്‍. കൊച്ചുമകളെ കൈകളില്‍ ഏറ്റുവാങ്ങിയ നിമിഷത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ ബച്ചന്‍ വികാരാധീനനാവുകയാണ്. പതുപതുത്ത കുഞ്ഞ് ശരീരം എന്റെ കൈകളില്‍ ഇക്കിളിയുണര്‍ത്തി. ജയ അഭിഷേകിന് ജന്മം നല്‍കിയ ശേഷം തന്റെ കൈകളിലേക്ക് തന്നപ്പോഴുണ്ടായ അതേ അവസ്ഥയാണ് അനുഭവപ്പെട്ടത്- ബിഗ് ബി പറയുന്നു.

ബച്ചന്‍ കുടുംബത്തിലെ ഒമ്പതാമത്തെ കുഞ്ഞിനൊപ്പമാണ് താനെന്നും ബിഗ് ബി പറയുന്നു. ഈ സമയങ്ങളിലെല്ലാം അപാരമായ ധൈര്യവും ആത്മവിശ്വാസവും പ്രകടമാക്കിയ മരുമകള്‍ ഐശ്വര്യയെ അഭിനന്ദിക്കാനും ബച്ചന്‍ മറന്നില്ല. കൊച്ചു മകളുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

English summary
Voracious social networker Amitabh Bachchan has added his first post after the birth of his new granddaughter, to his blog Mr Bachchan describes the first-born of son Abhishek and daughter-in-law Aishwarya

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam