ഹര്‍ഭജന്റെ കാമുകി ഐറ്റം ഡാന്‍സിന്

ഹര്‍ഭജന്റെ സമ്മതത്തോടെയാണോ ഗീതയുടെ നൃത്തം എന്ന് വ്യക്തമായ അറിവില്ല. എന്തായാലും ആനന്ദ് കുമാര്‍ സംവിധായന്‍ ചെയ്യുന്ന സില ഖാസിയാബാദ് എന്ന ചിത്രത്തില്‍ ഗീത ഐറ്റം നമ്പര്‍ ചെയ്യുന്നുണ്ട്. കൂടെയാടുന്നത് സഞ്ജത് ദത്താണെന്നതും ആരാധര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
നേരത്തെ മിനിഷ ലാംബയെയയായിരുന്നു ഈ റോളിലേക്ക് നിശ്ചയിച്ചിരുന്നത്. ഫാഷന്‍ ഡിസൈനര്‍ അര്‍ച്ചന കോച്ചന്‍ തയ്യാറാക്കുന്ന പ്രത്യേക വസ്ത്രങ്ങളാണ് ഐറ്റം ഡാന്‍സില്‍ ഉപയോഗിക്കുന്നത്.
മുംബയില്‍ പ്രത്യേകം സെറ്റിട്ടാണ് നൃത്തരംഗങ്ങള്‍ രംഗം ചിത്രീകരിക്കുന്നത്. ഏതാനും ദിവസത്തിനുള്ളില്‍ ഇതിന്റെ ഷൂട്ടിംഗ് നടക്കും. ഇപ്പോള്‍ ഗീത ഒട്ടേറെ മ്യൂസിക് വീഡിയോകളില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











