»   » സല്‍മാന്‍ കോണ്‍സ്റ്റബിള്‍ പണിയ്‌ക്കോ?

സല്‍മാന്‍ കോണ്‍സ്റ്റബിള്‍ പണിയ്‌ക്കോ?

Posted By:
Subscribe to Filmibeat Malayalam
Salman
വര്‍ളി പൊലീസിന്റെ രേഖകള്‍ ശരിയാണെങ്കില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ സിനിമാഅഭിനയം മടുത്ത് കോണ്‍സ്റ്റബിള്‍ ആവാന്‍ പോയെന്നുറപ്പാണ്. ഉല്ലാസ് നഗര്‍ സ്വദേശിയായ മനോഹര്‍ ദിലീപ് സന്‍സാരെ എന്നയാളുടെ ഓണ്‍ലൈന്‍ അപേക്ഷയിലാണ് പിശകുമൂലം സല്‍മാന്‍ ഖാന്റെ പടം വന്നത്.

അപേക്ഷ അയച്ച് ശാരീരികക്ഷമതാ പരിശോധനയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് മനോഹറിന്റെ ചില കൂട്ടുകാര്‍ ഓണ്‍ലൈന്‍ അപേക്ഷയിലുള്ള പിശകിനെ കുറിച്ച് അറിയിച്ചത്. ആദ്യം ഇതൊരു തമാശയായിരിക്കുമെന്ന് കരുതിയ മനോഹര്‍ പിന്നീട് നെറ്റില്‍ നോക്കിയപ്പോഴാണ് ഈ വിചിത്രമായ തെറ്റ് കണ്ടെത്തിയത്. ഉടന്‍ തന്നെ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു.

പിന്നീട് നവംബര്‍ 11ന് ശാരീരികക്ഷമതാ പരീക്ഷയ്ക്കായി ചെന്നപ്പോള്‍ ഈ തെറ്റ് വീണ്ടും വില്ലനായി. മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടും സ്ഥലത്ത് നിന്നിരുന്ന കോണ്‍സ്റ്റബിള്‍ താന്‍ സല്‍മാനാണോ എന്ന് ചോദിച്ച് ബഹളം വച്ചതായി മനോഹര്‍ പറയുന്നു. തുടര്‍ന്ന് വീണ്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ച ശേഷമാണ് മനോഹറിന് ടെസ്റ്റില്‍ പങ്കെടുക്കാനായത്. എന്തായാലും സംഭവത്തെ കുറിച്ച് അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് റിക്രൂട്ട്‌മെന്റ് വിഭാഗം.

English summary
If application records at the Worli police recruitment camp are to be believed, Bollywood icon Salman Khan has now decided to join the police force -- no, not as his screen persona of Chulbul Pandey, but Khan incarnate wants to be a constable.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam