»   » നോട്ട് എ ലവ് സ്‌റ്റോറിക്ക് കോടതിയുടെ പച്ചക്കൊടി

നോട്ട് എ ലവ് സ്‌റ്റോറിക്ക് കോടതിയുടെ പച്ചക്കൊടി

Posted By:
Subscribe to Filmibeat Malayalam
Not a Love Story
കോളിളക്കം സൃഷ്ടിച്ച നീരജ് ഗ്രോവര്‍ വധക്കേസിനെ ആസ്പദമാക്കി രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത നോട്ട് എ ലവ് സ്‌റ്റോറി എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി തള്ളി.

കേസില്‍ പത്തു വര്‍ഷം തടവിനു വിധിക്കപ്പെട്ട എമിലി ജെറോം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തനിക്ക് അപകീര്‍ത്തിയുണ്ടാകുമെന്നും വീണ്ടുമൊരു നല്ല ജീവിതത്തിലേയ്ക്ക് മടങ്ങി പോകുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നുമാണ് ജെറോം ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ചിത്രത്തിന്റെ കഥ തികച്ചും സാങ്കല്‍പ്പികമാണെന്ന് മറുഭാഗം വാദിച്ചു. ചിത്രത്തിന്റെ പ്രിന്റ് ഇതിനോടകം തന്നെ വിതരണക്കാരിലെത്തിച്ചു കഴിഞ്ഞു. ഇനി റിലീസ് മാറ്റി വയ്ക്കുന്നതിനെ കുറിച്ചു ചിന്തിക്കാനാകില്ലെന്നും ഇവര്‍ പറഞ്ഞു. വാദം കേട്ട കോടതി ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു.

English summary
In a relief to Bollywood director Ram Gopal Varma, the Bombay High Court today gave its green signal for the release of 'Not a Love Story'-- said to be based on the gruesome murder of television executive Neeraj Grover -- slated to hit the screens this Friday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X