»   » കരീനയുടെ ഇമെയില്‍ ഹാക്ക് ചെയ്തു

കരീനയുടെ ഇമെയില്‍ ഹാക്ക് ചെയ്തു

Posted By:
Subscribe to Filmibeat Malayalam
Kareena
ഇന്റര്‍നെറ്റിലെ ഹാക്കര്‍മാരെല്ലാം ഇപ്പോള്‍ ബോളിവുഡ് നടിമാരെയാണ് ലക്ഷ്യമിടുന്നത്. കുറച്ചുനാള്‍ മുമ്പാണ് ബോളിവുഡിലെ ഐറ്റം ഗേളായ മേഘ്‌ന നായിഡുവിന്റെ ജിമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് അവരെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം നടന്നത്.

ഇതിന്റെ ചൂടാറും മുമ്പേ വീണ്ടും ഹാക്കര്‍മാരുടെ ആക്രണം, ഇത്തവണ കെണിയില്‍ വീണത് ബോളിവുഡിന്റെ ബീബോ കരീന കപൂറാണ്.

പുതിയ ചിത്രത്തിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മൊറോക്കോയില്‍ നിന്നും കാമുകന്‍ സെയ്ഫിനൊപ്പം തിരിച്ചുവരുമ്പോഴാണ് കരീന ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. സ്വന്തം ഇമെയില്‍ ഐഡി ആരോ ഹാക്ക ്‌ചെയ്തിരിക്കുന്നു.

മൊറോക്കോയിലെ ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ കരീനയ്ക്ക് മെയില്‍ നോക്കാനൊന്നും സമയം കിട്ടിയിരുന്നില്ലത്രേ. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടനെ തന്നെ താരം മെയിലുകളെല്ലാം നോക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സ്വന്തം യൂസര്‍ഐഡിയും പാസ് വേര്‍ഡും ഇപയോഗിച്ച് കരീനയ്ക്ക് മെയില്‍ ബോക്‌സ് തുറക്കാന്‍ സാധിച്ചില്ലത്രേ.

പലതവണ ശ്രമിച്ചിട്ടും ഇത് സാധിക്കാതെ വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടകാര്യം താരം മനസ്സിലാക്കിയത്. വളരെ നാള്‍മുമ്പേ ക്രിയേറ്റ് ചെയ്ത അക്കൗണ്ടാണത്രേ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്, സംഭവം കരീനയ്ക്ക് വലിയ ഷോക്കായെന്നാണ് കേള്‍ക്കുന്നത്.

എന്നാല്‍ ഇതുകാണിച്ച കരീന ഇതേവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ഗോല്‍മാല്‍ 3യുടെ ജോലിയുമായി ബന്ധപ്പെട്ട് കരീന ഇപ്പോള്‍ നല്ലതിരക്കിലാണെന്നും ഇതിനിടെ പൊലീസും പരാതിയുമായി നടക്കാന്‍ സമയമില്ലെന്നു താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. കരീനയുടെ മാനേജര്‍ സംഭവം കൈകാര്യം ചെയ്യുമെന്നും വൈകാതെ പരാതി നല്‍കുമെന്നുമാണ് സൂചന

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam