ലാറയും ഗര്‍ഭിണി? ബോളിവുഡിനിത് അമ്മമാരുടെ വര്‍ഷം

ഈ വര്‍ഷമാദ്യം ടെന്നീസ് താരം മഹേഷ് ഭൂപതി മിന്നുചാര്‍ത്തിയ ലാറ ദത്തയാണ് ഐശ്വര്യയുടെ പിന്‍ഗാമിയാവുന്നത്. ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ രഹസ്യമാക്കി വെച്ചിരിയ്ക്കുകയാണ് ലാറ-മഹേഷ് ദമ്പതികളെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ ഫെബ്രുവരി 16ന് മുംബൈയില്‍ വെച്ചായിരുന്നു ലാറ-ഭൂപതി ദമ്പതിമാരുടെ വിവാഹം. ഗോവയിലെ വിവാഹഘോഷവും ഗംഭീരമായി ഇവര്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നവദമ്പതിമാര്‍ക്കിടയില്‍ ചെറിയതോതിലുള്ള അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായി ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ഇതെല്ലാം വെറും പൊളിയെന്ന് തളിയിച്ചുകൊണ്ടാണ് ലാറ ദത്ത അമ്മയാവാന്‍ ഒരുക്കം തുടങ്ങിയിരിക്കുന്നത്.


Click it and Unblock the Notifications