മല്ലിക ശെരാവത്ത് വീണ്ടും ഐറ്റം നൃത്തത്തില്‍

എന്തായാലും ഇവിടത്തെ വാര്‍ത്ത വേറൊന്നാണ്. നിര്‍മാതാവിന്റെ കൈയില്‍ നിന്ന് ഒരു ചില്ലി തുട്ടുപോലും വാങ്ങാതെയാണത്രെ മല്ലിക ഈ ഐറ്റം ഡാന്‍സ് ചെയ്യുന്നത്. മല്ലിക ആയിരിയ്ക്കും ഐറ്റം നൃത്തം ചെയ്യാന്‍ ഏറ്റവും മികച്ചതെന്നായിരുന്നു സംവിധായകന്റെ നിലപാട്. അത് കേട്ട മാത്രയില്‍ മല്ലിക സമ്മതം മൂളുകയും ചെയ്തു.
അനീസ് ബാസ്മിയുടെ 'താങ്ക് യു' എന്ന ചിത്രത്തിലാണ് മല്ലിക ഐറ്റം നൃത്തത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അക്ഷയ് കുമാറും ഈ നൃത്തത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനൊപ്പം ബോബി ദിയോള്‍, സുനില്‍ ഷെട്ടി, റാസിയ തുടങ്ങിയവരും നൃത്തത്തില്‍ എത്തും. പ്രീതം ആണ് പാട്ടിന് ഈണം നല്‍കുന്നത്.


Click it and Unblock the Notifications











