»   » വിവാഹപരസ്യങ്ങളില്‍ നിന്ന് ഒരു സിനിമ

വിവാഹപരസ്യങ്ങളില്‍ നിന്ന് ഒരു സിനിമ

Posted By:
Subscribe to Filmibeat Malayalam
Mere Brother Ki Dulhan
മേരെ ബ്രദര്‍ കി ദുല്‍ഹന്‍ അലി അബ്ബാസ് സാഫര്‍ എന്ന സംവിധായകന്റെ കന്നിചിത്രമാണ്. കത്രീനയും ഇമ്രാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന് പ്രചോദനമായത് വിവാഹപരസ്യങ്ങളാണെന്ന് സംവിധായകന്‍ വെളിപ്പെടുത്തുന്നു.

ഞായറാഴ്ചകളിലെ ദിനപത്രങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. വധുവിനേയും വരനേയും ആവശ്യമുണ്ടെന്നു കാണിച്ച് അതില്‍ ധാരാളം പരസ്യങ്ങള്‍ കാണാറുണ്ട്. ഹിന്ദു , മുസ്ലീം, സിക്ക് ഇങ്ങനെ വിവിധ മതങ്ങളില്‍ പെട്ടവര്‍ നല്‍കിയിരിക്കുന്ന പരസ്യങ്ങള്‍ വായിച്ചതില്‍ നിന്ന് ഒരു കാര്യം വ്യക്തമായി-മതമേതാണെങ്കിലും എല്ലാ പരസ്യങ്ങളിലേയും ആവശ്യങ്ങള്‍ ഏതാണ്ടൊന്നു തന്നെ. ഇന്ത്യയെ മുഴുവന്‍ നിങ്ങള്‍ക്ക് ഒരു പേജില്‍ കാണാം. അതില്‍ ഒരു എന്റര്‍ടെയ്ന്‍മെന്റ് എലമെന്റ് ഉണ്ടെന്നു തോന്നി, അതാണ് മേരെ ബ്രദര്‍ കി ദുല്‍ഹന്‍ എന്ന ചിത്രത്തിന്റെ പിറവിയ്ക്കു കാരണം-അലി പറയുന്നു.

ഇമ്രാന്‍-കത്രീന ജോടിയില്‍ ആദ്യമായാണ് ഒരു ബോളിവുഡ് ചിത്രം പിറക്കുന്നത്. യാഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച മേരെ ബ്രദര്‍ കി ദുല്‍ഹന്‍ സെപ്തംബര്‍ 9ന് തീയ്യേറ്ററുകളിലെത്തും.

അതേസമയം അലി തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ്. എന്നാല്‍ ഇതൊരു കോമഡി ചിത്രമായിരിക്കില്ല എന്ന് സംവിധായകന്‍ ഉറപ്പു പറയുന്നു.

English summary
Matrimonial ads aren't exactly known for their creativity or their ability to entertain. For debutant director Ali Abbas Zafar, however, the ads in the classified pages of newspapers were what inspired him to make Mere Brother Ki Dulhan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam