»   » വീണ മാലിക് വിവാഹത്തെ തരംതാഴ്ത്തുന്നുവെന്ന്

വീണ മാലിക് വിവാഹത്തെ തരംതാഴ്ത്തുന്നുവെന്ന്

Posted By:
Subscribe to Filmibeat Malayalam
Veena Mailk
പാകിസ്താനി നടിയും മോഡലുമായ വീണ മാലികിനെതിരെ സ്വന്തം നാട്ടില്‍ സദാചാരപൊലീസ്. വീണ വിവാഹത്തെ വിലകുറച്ച് കാണിച്ചുവെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആരോപണം.

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ്‌ബോസിലൂടെയാണ് വീണ മാലിക് ഇന്ത്യയില്‍ ശ്രദ്ധനേടിയത്. ഇതിനൊപ്പം തന്നെ വിവാദങ്ങളും ഇവരെ പിന്തുടര്‍ന്നിരുന്നു. ഇപ്പോള്‍ മറ്റൊരു റിയാലിറ്റിഷോയായ സ്വയംവര്‍ 4ല്‍ പങ്കെടുക്കാനും വീണ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

ഇതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് അടിസ്ഥാനം. കോമാളിവേഷം കെട്ടണമെങ്കില്‍ വീണയ്ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍, വിവാഹം എന്ന മഹത്തായ സങ്കല്‍പത്തെയാണ് അവര്‍ താഴ്ത്തിക്കെട്ടുന്നതെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.

പാക്കിസ്ഥാനിലെ ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രത്തിന്റെ ബ്ലോഗില്‍ ഇതുസംബന്ധച്ചുള്ള ലേഖനങ്ങള്‍ വന്നിട്ടുണ്ട്. സ്വയംവര്‍ ഷോയില്‍ പങ്കെടുക്കുന്ന ഹിന്ദുവല്ലാത്ത ആദ്യ താരവും ആദ്യ പാകിസ്താന്‍കാരിയുമായ വീണയ്ക്കു സ്വയംവരം നടന്നില്ലെങ്കിലും 5.2 കോടി രൂപ കിട്ടുമെന്നും ബ്ലോഗില്‍ പറയുന്നു. ഷോയിലൂടെ വിവാഹിതയായാല്‍ രണ്ടരക്കോടിയിലേറെ രൂപ വേറെയും കിട്ടുമത്രേ.

ഈ പണം ദാരിദ്ര്യ നിര്‍മ്മാജ്ജന മേഖലയിലെ മൈക്രോഫിനാന്‍സ് പദ്ധതികള്‍ക്കോ പ്രളയ മേഖലയിലെ ദുരിതാശ്വാസ പദ്ധതികള്‍ക്കോ സംഭാവന ചെയ്യുകയാണെങ്കില്‍ ക്ഷമിക്കാമെന്നും ബ്ലോഗില്‍ പറയുന്നുണ്ട്.

എന്നാല്‍ ബ്ലോഗുകളില്‍ വന്നിരിക്കുന്ന ഭൂരിപക്ഷം അഭിപ്രായങ്ങളും വീണയ്ക്ക് അനുകൂലമാണ്. വീണ ധീരയാണെന്നും എതിര്‍പ്പുകാര്‍ അസൂയക്കാരാണെന്നുമാണ് വായനക്കാര്‍ അഭിപ്രായപ്പെടുന്നത്.

English summary
Controversy's favourite child, Veena Malik has invited the wrath of the Pakistani moral brigade again. The actress, who is set to find her dream boy in forthcoming television show, Swayamvar 4, has irked a section of people, who believe that she is disrespecting the marriage institution,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam