ഷാരൂഖിന്റെ ബിഎംഡബ്ല്യു രജനി വാങ്ങില്ല

തന്റെ ഡ്രീം പ്രൊജക്ടായ രാ വണിനെ ഒരു സ്‌പെഷ്യല്‍ മൂവിയാക്കി മാറ്റിയ മൂന്ന് പേര്‍ക്കാണ് ഷാരൂഖ് സമ്മാനം നല്‍കാന്‍ തീരുമാനിച്ചത്. വില്ലനായി അഭിനയിച്ച അര്‍ജ്ജുന്‍ രാം പാലിനും സംവിധായകന്‍ അനുഭവ് സിന്‍ഹയ്ക്കും അതിഥി വേഷത്തിലെത്തിയ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനും ലക്ഷ്വറി ബിഎംഡബ്ല്യു കാര്‍ സമ്മാനിയ്ക്കാനായിരുന്നു താരം ആഗ്രഹിച്ചത്.
എന്നാലിപ്പോള്‍ ഷാരൂഖിന്റെ സമ്മാനം രജനി സ്വീകരിയ്ക്കാന്‍ സാധ്യതയില്ലെന്ന വിശേഷമാണ് വാര്‍ത്തകളില്‍ ഇടംകണ്ടെത്തിയിരിക്കുന്നത്. എക്കാലത്തും ജീവിതത്തില്‍ ലാളിത്യം കാത്തുസൂക്ഷിയ്ക്കുന്ന രജനികാന്ത് യാത്രകള്‍ക്ക് ഉപയോഗിക്കുന്നത് ഇപ്പോഴും പഴയ കാറുകളാണ്.
വലിയ ആഡംബരങ്ങള്‍ ആഗ്രഹിയ്ക്കാത്ത സൂപ്പര്‍താരം വിലപിടിപ്പുള്ള ഉപഹാരങ്ങളൊന്നും സ്വീകരിയ്ക്കുക പതിവില്ല. അങ്ങനെയൊന്ന് ലഭിച്ചാല്‍ തന്നെ അടുത്ത സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ അത് കൈമാറുകയാണ് പതിവ്. ഇതിനൊക്കെ പുറമെ എന്തെങ്കിലും പ്രതിഫലം ആഗ്രഹിച്ചില്ല സൗഹൃദത്തിന്റെ പേരിലാണ് രജനി രാ വണ്ണില്‍ പ്രത്യക്ഷപ്പെടാന്‍ തയാറായത്. ഇതുകൊണ്ടൊക്കെ തന്നെ ഷാരൂഖിന്റെ സമ്മാനം വാങ്ങാന്‍ രജനി തയാറാവില്ലെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്.


Click it and Unblock the Notifications











