»   » കല്യാണത്തിന് നൃത്തം ചെയ്യാന്‍ സെയ്ഫും കരീനയുമില്ല

കല്യാണത്തിന് നൃത്തം ചെയ്യാന്‍ സെയ്ഫും കരീനയുമില്ല

Posted By:
Subscribe to Filmibeat Malayalam
Kareena and Saif Ali Khan
സ്വകാര്യ വ്യക്തികളുടെ വിവാഹം ഗ്ലാമറസാക്കാന്‍ പണം വാങ്ങി നൃത്തം ചെയ്യാനില്ലെന്ന് ബോളിവുഡിലെ പ്രണയജോഡികളായ കരീന കപൂറും സെയ്ഫ് അലി ഖാനും.

നേരത്തേ ദില്ലിയിലെ പ്രമുഖ വ്യവസായ കുടുംബത്തില്‍ നടക്കുന്ന വിവാഹത്തില്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവര്‍ നൃത്തം ചെയ്യുമെന്നും ഒരു താരത്തിന് 25കോടിയോളം നല്‍കിയാണ് ഈ പരിപാടി നിശ്ചയിച്ചരിക്കുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ വിവാഹത്തിന് നൃത്തം ചെയ്യാന്‍ തങ്ങളില്ലെന്നാണ് കരീനയും സെയ്ഫും പറയുന്നത്. തങ്ങള്‍ വിവാഹനൃത്തത്തില്‍ പങ്കെടുക്കുന്നുവെന്ന വാര്‍ത്ത കേട്ട് ഇരുവരും ഞെട്ടിയിരിക്കുകയാണത്രേ.

രണ്ടുപേരെയും ഗുഡ്ക വ്യവസായ കുടുംബം വിവാഹത്തിന് നൃത്തം ചെയ്യാനായി ക്ഷണിച്ചിരുന്നുവത്രേ. ഇരുവര്‍ക്കും നാലുകോടി വീതമായിരുന്നു ഇവര്‍ പ്രതിഫലം വാഗ്ദാനം ചെയ്തതെന്നും സെയ്ഫും കരീനയുമായി അടുപ്പമുള്ളയാളുകള്‍ പറയുന്നു.

നവംബര്‍ 18ന് വ്യാഴാഴ്ചയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവാഹമാമാങ്കം തുടങ്ങുന്നത്. എത്രവലിയ തുക ലഭിച്ചാലും ഇങ്ങനെ അപരിചിതര്‍ക്കായി പരിപാടിയില്‍ പങ്കെടുക്കേണ്ടെന്നാണത്രേ കരീനയുടെയും സെയ്ഫിന്റെയും നിലപാട്.

താന്‍ ഒരു രാജകുടുംബത്തില്‍ നിന്നുള്ള അംഗമാണെന്നും പണം വാങ്ങി സ്വകാര്യം ചടങ്ങുകളില്‍ സംബന്ധിക്കുന്നത് കുടുംബത്തിന് ഭൂഷണമല്ലെന്നുമാണ് സെയ്ഫിന്റെ പക്ഷം. കരീനയുടെ കാര്യത്തിലാകട്ടെ ഇങ്ങനെ കണ്ടപരിപാടികള്‍ക്കെല്ലാം കയറി മകള്‍ ചുവടുവയ്ക്കുന്നത് കരീനയുടെ മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam