»   » വിദ്യയെ പോലെ ആവില്ല: സോനാക്ഷി

വിദ്യയെ പോലെ ആവില്ല: സോനാക്ഷി

Posted By:
Subscribe to Filmibeat Malayalam
Sonakshi Sinha
വിദ്യ ബാലനെ പോലെ അതിരുവിട്ട ശരീരപ്രദര്‍ശനത്തിന് താന്‍ ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സോനാക്ഷി സിന്‍ഹ. ഡേര്‍ട്ടിപിക്ചര്‍ എന്ന ചിത്രത്തില്‍ വിദ്യ ചെയ്തതു പോലെ ഒരു റോള്‍ തിരഞ്ഞെടുക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനോട് പ്രതികരിയക്കവേയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഞാന്‍ ഒരിക്കലും ഡേര്‍ട്ടിപിക്ചറില്‍ വിദ്യ തിരഞ്ഞെടുത്തതു പോലൊരു റോള്‍ ചെയ്യില്ല. എനിയ്ക്ക് എന്റേതായ പരിമിതികളുണ്ട്-ദബാംഗ് താരം പറഞ്ഞു.

എന്നാല്‍ ചിത്രത്തിലെ വിദ്യയുടെ പ്രകടനത്തെ അഭിനന്ദിയ്്ക്കാനും സോനാക്ഷി തയ്യാറായി. ചിത്രത്തിലെ വിദ്യയുടെ പ്രകടനത്തെ അഭിനന്ദിയ്ക്കാതെ വയ്യ. ഡേര്‍ട്ടിപിക്ചറിന്റെ ട്രയ്‌ലര്‍ കാണുമ്പോള്‍ തന്നെ വിദ്യയുടെ പ്രകടനം ഞാന്‍ ശ്രദ്ധിച്ചിരുന്നു. ചിത്രം പ്രേക്ഷകരില്‍ തരംഗങ്ങളുണ്ടാക്കട്ടേ എന്ന് ആശംസിയ്ക്കുന്നു-സോനാക്ഷി പറയുന്നു.

തെന്നിന്ത്യന്‍ മാദകതാരം സില്‍ക്ക് സ്മിതയുടെ ജീവിതം വെള്ളിത്തിരയിലെത്തിയ്ക്കുന്ന ഡേര്‍ട്ടി പിക്ചര്‍ ഡിസംബര്‍ 2നാണ് തീയേറ്ററുകളിലെത്തുക. എന്തായാലും സോനാക്ഷിയുടെ അച്ഛന്‍ മകളുടെ തീരുമാനത്തില്‍ സന്തോഷവാനായിരിക്കുമെന്ന് കരുതാം.

English summary
Sonakshi Sinha clearly defines her limits as an actress by disapproving of roles like Silk Smitha played by Vidya Balan in The Dirty Picture. But, the actress, like a true professional admires Vidya’s ability to get into the skin of the character so well.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam