»   » സല്ലുവിനായി അമീര്‍ പെണ്ണന്വേഷിക്കുന്നു

സല്ലുവിനായി അമീര്‍ പെണ്ണന്വേഷിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Aamir and Salman
ശത്രുതയ്ക്കും ഈഗോയ്ക്കുമൊന്നുമിടമില്ലാത്ത സുഹൃദ്ബന്ധമാണ് ബോളിവുഡ് താരങ്ങളായ അമീര്‍ ഖാനും സല്‍മാന്‍ ഖാനും തമ്മിലുള്ളത്. ചെറുപ്പം മുതലേയുള്ള ബന്ധം ഹിന്ദി ചലച്ചിത്രലോകത്ത് വളര്‍ന്ന് പന്തലിച്ച് നില്‍ക്കുമ്പോഴും ഒരു ഉടവും തട്ടാതെ നില്‍ക്കുന്നു.

രണ്ടുപേര്‍ക്കും പരസ്പരം ശാസിക്കാനും ഉപദേശിക്കാനും അവകാശമുണ്ട്. കൂട്ടത്തില്‍ ഒരാള്‍ കുട്ടിയും കുടുംബവുമായി കഴിയുമ്പോള്‍ മറ്റേയാള്‍ ഇപ്പോള്‍ ബാച്ചിലര്‍. ഇത് നല്ലകൂട്ടുകാരന് സഹിക്കാന്‍ കഴിയുന്നകാര്യമാണോ. അല്ല, അതിനാല്‍ത്തന്നെ സല്‍മാന് വേണ്ടിയൊരു നല്ല പെണ്ണിനെത്തേടുകയാണ് അമീര്‍. പക്ഷേ ഇതിന് മുമ്പ് സല്‍മാനില്‍ നിന്നും ഒരു ഉറപ്പ് ഒപ്പിച്ചെടുക്കാനും അമീര്‍ ശ്രമിക്കുന്നുണ്ട്. താന്‍ കണ്ടുപിടിക്കുന്ന പെണ്ണിനെ കെട്ടുമെന്ന് സല്‍മാന്‍ വാക്കുപറയണമെന്നാണ് അമീറിന്റെ ആവശ്യം.

ഇക്കാര്യം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുയര്‍ത്തിയപ്പോള്‍ ഇത് അധികം ചര്‍ച്ചചെയ്യാനിഷ്ടപ്പെടാത്ത വിഷയമാണെന്നാണ് അമീര്‍ ഖാന്‍ പ്രതികരിച്ചത്. മാത്രമല്ല പെണ്ണ് ബോളിവുഡില്‍ നിന്നാണോയെന്നകാര്യംവും അമീര്‍ വിട്ടു പറഞ്ഞില്ല. താന്‍ കണ്ടെത്തുന്ന പെണ്‍കുട്ടിയെ കെട്ടുമെന്ന് സല്‍മാന്‍ വാക്കുതന്നാല്‍ താന്‍ പെണ്‍കുട്ടിയെക്കുറിച്ച് പറയുമെന്നും അമീര്‍ പറയുന്നു.

സല്‍മാന്റെ വിവാഹത്തെക്കുറിച്ച് രസകരമായ നിരീക്ഷണവും അമീര്‍ നേരത്തെ നടത്തിയിരുന്നു. സല്‍മാന്റെ കൈകള്‍ കൂട്ടിക്കെട്ടി വിവാഹമണ്ഡപത്തിലേക്ക് കൊണ്ടുവരിക മാത്രമേ വഴിയുള്ളൂ എന്നതായിരുന്നു അത്. ഇനി വിവാഹിതനാകാതിരിക്കാന്‍ അമീറിന്റെ കൈ താന്‍ കെട്ടിയിടുമെന്നായിരുന്നു ഇതിന് സല്‍മാന്റെ പ്രതികരണം.

സല്‍മാന്റെ വിവാഹത്തിന് വേണ്ടി അമീര്‍ കാത്തിരിക്കുകയാണ്. ആ വിവാഹം വളരെ സ്‌പെഷ്യല്‍ ആണെന്ന പ്രതീക്ഷയുമുണ്ട്. അവന് ചുറ്റും ഒട്ടേറെ സുന്ദരികളുണ്ട്. ആരെ വേണമെങ്കിലും അവന് തിരഞ്ഞെടുക്കാം. എപ്പോള്‍ ഞാന്‍ വിവാഹം എന്നു പറയുമ്പോഴും സല്‍മാന്‍ പുഞ്ചിരിക്കുക മാത്രമാണ് ചെയ്യുന്നത്- അമീര്‍ പരിഭവം പറയുന്നു.

English summary
Aamir Khan and Salman Khan are not only contemporaries but also thick friends, who take great pleasure in pulling each other’s leg in the media. Aamir said , “I really dont mind finding a girl for him. But I need his assurance that whomever I choose, hell marry without question and discussion. Until then Im sitting pretty,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam