»   » ധൂം 3 കാത്തിരിപ്പ് നീളും

ധൂം 3 കാത്തിരിപ്പ് നീളും

Posted By:
Subscribe to Filmibeat Malayalam
Aamir Khan
ധൂം 3യില്‍ അമീര്‍ ഖാന്‍ വില്ലനാവുമെന്ന് കേട്ടപ്പോള്‍ സിനിമ എന്ന് തിയറ്ററുകളിലെത്തുമെന്നാവും പ്രേക്ഷകര്‍ ആലോചിച്ചിരിയ്ക്കുക. ധൂം സീരിസിലെ മൂന്നാമത് സിനിമയെന്നത് മാത്രമല്ല, ചിത്രത്തില്‍ അമീര്‍ ഖാന്‍ ഉണ്ടാവുമെന്നത് ആരാധക പ്രതീക്ഷകള്‍ മാനം മുട്ടെ ഉയര്‍ത്തിയിട്ടുണ്ടാവും.

എന്തായാലും ഈ സിനിമ അടുത്തൊന്നും തിയറ്ററുകളില്‍ പ്രതീക്ഷിയ്‌ക്കേണ്ടയെന്നാണ് ഏറ്റവും പുതിയ വിശേഷം. 2012 ക്രിസ്മസ് ചിത്രമായേ ധൂം 3 തിയറ്ററുകളിലെത്തൂവെന്ന് നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് അറിയിച്ചു കഴിഞ്ഞു.

ചിത്രത്തിന്റെ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും വേണ്ട സമയം കണക്കിലെടുത്താണ് തീയതി നീട്ടിയത്. നവംബര്‍ അവസാനം മാത്രമേ ഷൂട്ടിങ് ആരംഭിക്കൂ. ഷൂട്ടിങ് കാലയളവ് തന്നെ 10-11 മാസം വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിരിയ്ക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്റെ സമയം വേറെ.

2012 ക്രിസ്മസ് റിലീസായി മാത്രമേ എത്ര ബലം പിടിച്ചാലും പുറത്തിറക്കാന്‍ കഴിയൂ. അതുകൊണ്ടാണ് നിര്‍മാതാവ് ആദിത്യ ചോപ്ര, സംവിധായകന്‍ വിജയ് കൃഷ്ണ ആചാര്യ എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമീര്‍ ഖാനുമായി സംസാരിച്ച് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ആദ്യ രണ്ടു ഭാഗങ്ങളിലും അഭിനയിച്ച അഭിഷേക് ബച്ചനും ഉദയ് ചോപ്രയും പൊലീസ് വേഷത്തില്‍ത്തന്നെയുണ്ടാവും. കത്രീന കെയ്ഫാണ് നായിക. ഹീറോയിന്‍.

English summary
Superstar Aamir Khan has delayed the release of his much awaited movie, Dhoom 3. According to reports, it was postponed due to the production and post-production works. It was earlier scheduled to hit the screens during Christmas in 2012. Instead, the film will now hit the theatres in 2013. According to reports, Salman requested Aamir to delay the release so that it does not clash with Salman’s Dabangg 2.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam