»   » റസാക്ക്‌ ചിത്രത്തില്‍ ഗാംഗുലി നായകന്‍

റസാക്ക്‌ ചിത്രത്തില്‍ ഗാംഗുലി നായകന്‍

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സമൂഹത്തില്‍ ഏറെ ഒച്ചപ്പാട്‌ സൃഷ്ടിച്ച ഇംറാനയുടെ ജീവിത കഥ ചലച്ചിത്രമാകുന്നു. ഭര്‍തൃപിതാവിന്റെ കാമവെറിയ്‌ക്കിരയായി അയാളുടെ ഭാര്യയാകാന്‍ മത നേതാക്കന്‍മാരാല്‍ വിധിയ്‌ക്കപ്പെട്ട ഇംറാനയുടെ ദുരന്ത ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ദീന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്‌ മലയാളത്തിന്റെ സ്വന്തം ടിഎ റസാഖാക്കാണ്‌.

തിരുവനന്തപുരം സ്വദേശിയും ഡോക്യുമെന്ററി സംവിധായകനുമായ ആര്‍എസ്‌ പ്രദീപ്‌ കുമാറാണ്‌ ഹിന്ദി ചിത്രമായ ദീന്‍ ഒരുക്കുന്നത്‌. പ്രശസ്‌ത ക്രിക്കറ്റ്‌ താരം ഗാംഗുലി നായകനാകുന്ന ചിത്രത്തില്‍ കാജോളിനെയാണ്‌ ഇംറാനയുടെ വേഷം അവതരിപ്പിയ്‌ക്കാനായി നിശ്ചയിച്ചിരിയ്‌ക്കുന്നത്‌. ഗാംഗുലി ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണിത്‌.

2005ല്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ്‌ ഇംറാന ദുരന്തം ഉണ്ടായത്‌. സ്വന്തം ഭര്‍ത്താവിന്റെ അച്ഛനില്‍ നിന്നും ലൈംഗിക പീഡനമേല്‌ക്കേണ്ടി വന്ന ഇംറാനോയോട്‌ അയാളുടെ ഭാര്യയാകാന്‍ മതനേതാക്കള്‍ ആവശ്യപ്പെട്ടത്‌ ദൃശ്യമാധ്യമ ലോകത്തും സമുദായത്തിനുള്ളിലും വന്‍ ഒച്ചപ്പാടുകള്‍ക്ക്‌ വഴിവെച്ചിരുന്നു.

ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ നാനാ പടേക്കര്‍, ജാക്കി ഷ്‌റോഫ്‌, അതുല്‍ കുല്‍ക്കര്‍ണി, ആദിത്യ ശ്രീവാസ്‌തവ, രഘുവീര്‍ യാദവ്‌ എന്നിവരാണ്‌. ആഗസറ്റ്‌ ആദ്യവാരം ദീനിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിയ്‌ക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam