»   » ഋത്വികിന്റെ സഹോദരി ഒളിച്ചോടി

ഋത്വികിന്റെ സഹോദരി ഒളിച്ചോടി

Posted By:
Subscribe to Filmibeat Malayalam
Sunaina Roshan
ബോളിവുഡിന്റെ പ്രണയനായകന്‍ ഋത്വിക് റോഷന്റെ സഹോദരി കാമുകനൊപ്പം ഒളിച്ചോടി. വെറുമൊരു ഗോസിപ്പാണിതെന്നാണ് കരുതുന്നതെങ്കില്‍ അല്ല സംഗതി സത്യം തന്നെയാണ്.

രാകേഷ് റോഷന്റെ മകളും ഋത്വിക്കിന്റെ മുതിര്‍ന്ന സഹോദരിയുമായ സുനൈനയാണ് ഒളിച്ചോടിയിരിക്കുന്നത്. ഇവരുടെ ആദ്യവിവാഹം പരാജയമായിരുന്നു. ആദ്യ വിവാഹം പരാജയപ്പെട്ടതില്‍പ്പിന്നെ സുനൈന സ്വന്തം വീട്ടില്‍ത്തന്നെയാണ് താമസിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഋത്വിക് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ സുനൈനയ്ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലത്രേ. ഇതുമൂലമുള്ള ഏകാന്തതയും സങ്കടവുമാണ് പുതിയ ബന്ധത്തിനും ഒളിച്ചോട്ടത്തിനും കാരണമായതെന്നാണ് കേള്‍ക്കുന്നത്.

കഴിഞ്ഞ കുറേയാഴ്ചകളായി സുനൈന രഹസ്യമായി രണ്ടാം വിവാഹം ചെയ്തുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സുനൈനയും കുടുംബാംഗങ്ങളും നിഷേധിക്കുകയും ചെയ്തു. എന്നാല്‍ വ്യാഴാഴ്ചയോടെ സുനൈനതന്നെയാണ് തങ്ങളെ വിളിച്ച് വിവാഹക്കാര്യം പറഞ്ഞതെന്ന് ഒരു പ്രമുഖ ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

മോഹന്‍ നാഗര്‍ എന്ന കണ്‍സ്ട്രക്ഷന്‍ ബിസിനസുകാരനാണ് സുനൈനയുടെ കാമുകന്‍. മൂന്നു മാസം മുമ്പുതന്നെ വിവാഹം ചെയ്യാന്‍ തങ്ങള്‍ തീരുമാനിച്ചിരുന്നുവെന്നും ഇപ്പോള്‍ താനും ഭര്‍ത്താവും താമസിക്കുന്നത്് അന്ധേരിയിലാണെന്നും സുനൈന വ്യക്തമാക്കിയിട്ടുണ്ടത്രേ.

കഴിഞ്ഞ ആറുമാസമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ആദ്യം ജനുവരി 20ന് ഒരു ക്ഷേത്രത്തില്‍വച്ച് വിവാഹിതരായ ഇവര്‍ പിന്നീട് കോടതിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. ഒരു വിമാനയാത്രക്കിടയിലെ പരിചയമാണ് പ്രണയമായി വളര്‍ന്നത്.

ഇക്കാര്യം വീട്ടില്‍ പറഞ്ഞെങ്കിലും ഋത്വിക് ഉള്‍പ്പെടെ എല്ലാവരും എതിര്‍ക്കുകയായിരുന്നുവത്രേ. രാകേഷ് റോഷനൊപ്പം ചലച്ചിത്രനിര്‍മ്മാണരംഗത്തുള്ളയാള്‍കൂടിയായിരുന്നു മോഹന്‍. എന്നാല്‍ വിവാഹത്തിന്‌ശേഷം കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായതിനാല്‍ ഇപ്പോള്‍ ഇതില്‍ നിന്നും തല്‍ക്കാലം പിന്‍മാറി നല്‍ക്കുകയാണ് മോഹന്‍ എന്നും സുനൈന വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യ വിവാഹത്തില്‍ സുനൈനയ്ക്ക് 13 വയസ്സുള്ള ഒരു മകളുണ്ട്. ഈ കുഞ്ഞ് പിതാവായ ആശിഷ് സോണിയ്ക്കും രണ്ടാംഭാര്യ സോണാലി മല്‍ഹോത്രയ്ക്കുമൊപ്പമാണ് കഴിയുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam