»   » ലാറ ദത്തയും മഹേഷ് ഭുപതിയും വിവാഹിതരാവുന്നു

ലാറ ദത്തയും മഹേഷ് ഭുപതിയും വിവാഹിതരാവുന്നു

Posted By:
Subscribe to Filmibeat Malayalam
Lara Dutta, Mahesh Bhupathi
ടെന്നീസ് കളിക്കാരന്‍ മഹേശ് ഭൂപതിയുടെയും 2000ലെ വിശ്വ സുന്ദരിയും മോഡലും നടിയുമായ ലാറ ദത്തയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇവര്‍ തമ്മിലുള്ള പ്രണയത്തിന്റെ ഗോസിപ്പുകള്‍ പ്രചരിയ്ക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി.

മഹേഷ് ഭൂപതി തന്നെയാണ് ഇക്കാര്യം ലോകത്തെ ട്വീറ്റ് ചെയ്ത് അറിയിച്ചത്. ന്യൂയോര്‍ക്കില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. മഹേഷിന്റെ ട്വീറ്റ് ലാറ ദത്ത റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഇനി എന്ത് വേണം വിശ്വാസ്യതയ്ക്ക്.

മോഡലായ ശ്വേത ജയശങ്കറുമായുള്ള മഹേഷ് ഭൂപതിയുടെ ആദ്യ വിവാഹം 2009 ലാണ് പ്രശ്നത്തിലായത്. അതിന് കാരണം ലാറ ദത്തയാണെന്നും കൊച്ചു വര്‍ത്തമാനമുണ്ടായിരുന്നു. തന്റെ ഭര്‍ത്താവായിരിയ്ക്കുമ്പോള്‍ തന്നെ തന്നെ ചതിയ്ക്കുകയായിരുന്ന മഹേഷ് എന്നാണ് ലാറയുമായുള്ള അടുപ്പത്തെക്കുറിച്ച് ശ്വേത ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തന്നോട് ഈ ചതി ചെയ്ത മഹേഷ് ലാറയോടും ഇതേ രീതിയില്‍ പെരുമാറാന്‍ മടിയ്ക്കില്ലെന്ന് ലാറയ്ക്ക് ശ്വേത മുന്നറിയിപ്പും നല്‍കി.

2010 ഫെബ്രുവരിയില്‍ നടന്ന ഫിലിം ഫെയര്‍ അവാര്‍ഡ് ചടങ്ങില്‍ ലാറയും മഹേഷും ഒരുമിച്ച് പങ്കെടുത്തതോടെ ഇവരുടെ പ്രേമം കൂടുതല്‍ ശക്തമാണെന്ന് പരസ്യമായി.

മഹേഷ് ബാംഗ്ലൂരില്‍ നിന്ന് മുംബൈയിലേയ്ക്ക് താമസം മാറ്റിയതോടെ കാര്യങ്ങള്‍ വ്യക്തമായി. താമസിയ്ക്കാനായി മഹേഷ് തിരഞ്ഞെടുത്തത് ലാറയുടെ ബാന്ദ്രയ്ക്കടുത്തുള്ള ഒരു വീടായിരുന്നു.

ശ്രീലങ്കയില്‍ വച്ച് നടന്ന ഐഐഎഫ്എ അവാര്‍ഡ് ചടങ്ങിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam