»   » മാധവന്‍ വീണ്ടും മിനി സ്ക്രീനില്‍

മാധവന്‍ വീണ്ടും മിനി സ്ക്രീനില്‍

Posted By:
Subscribe to Filmibeat Malayalam
Madhavan
3 ഇഡിയറ്റ്‌സിലൂടെ ബോളിവുഡിലെ തന്റെ താരത്തിളക്കം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ച മാധവന്‍ മിനി സ്ക്രീനിലേക്ക്. എന്‍ഡി ടിവിയുടെ ഇമാജിന്‍ ചാനലില്‍ ആരംഭിയ്ക്കുന്ന ഗെയിം ഷോയിലൂടെയാണ് മാധവന്‍ മിനി സ്ക്രീനിലേക്ക് മടങ്ങുന്നത്.

കോന്‍ ബനേഗാ ക്രോര്‍പതി എന്ന സൂപ്പര്‍ഹിറ്റ് ഗെയിം ഷോയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച സമീര്‍ നായരും സിദാര്‍ത്ഥ ബസുവും ഒരുക്കുന്ന ബിഗ് മണിയുടെ അവതാരകനാവാനുള്ള അവസരമാണ് മാധവന് ലഭിച്ചിരിയ്ക്കുന്നത്.

ഇതാദ്യമായല്ല മാധവന്‍ മിനി സ്ക്രീനില്‍ മുഖം കാണിയ്ക്കുന്നത്. ആരോഹണ്‍, ഏക് രാജ് കഹാനി, സീ ഹോക്‌സ് തുടങ്ങിയ സീരിയലുകളിലൂടെ കരിയര്‍ ആരംഭിച്ചതിന് ശേഷമാണ് മാധവന്‍ സിനിമയിലെത്തിയത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam