»   » ആഭരണക്കടത്ത്: നടി മിനിഷ പിടിയില്‍

ആഭരണക്കടത്ത്: നടി മിനിഷ പിടിയില്‍

Posted By:
Subscribe to Filmibeat Malayalam
Minissha Lamba
ആഭരണങ്ങള്‍ ഒളിച്ചുകടത്തുന്നതിനിടെ ബോളിവുഡ് നടി മിനീഷ ലാംബയെ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടി. കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു നടി.

വിമാനത്താവളത്തിലെ ഗ്രീന്‍ ചാനലിലൂടെ പുറത്തേയ്ക്ക് പോകാന്‍ ശ്രമിക്കുകയായിരുന്ന മിനീഷ ലാംബയെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്. ഫ്രാന്‍സില്‍ വെച്ച് തന്റെ ബാഗിന് സമാനമായ ബാഗ് മാറിയതാണെന്നും തന്റെ ബാഗിന് സമാനമായ ബാഗായതിനാല്‍ തനിയ്ക്ക് തിരിച്ചറിയാനായില്ലെന്നും മനീഷ കസ്റ്റംസ് അധികൃതരോട് പറഞ്ഞതയാണ് അറിയുന്നത്.

50 ലക്ഷം രൂപ വില മതിയ്ക്കുന്ന വജ്ര-സ്വര്‍ണാഭരണങ്ങളാണ് നടിയുടെ പക്കലുണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ കണക്കില്‍ പെടാത്ത എത്ര രൂപയുടെ ആഭരണങ്ങളാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായില്ല

കാന്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ ഹോളിവുഡ് ചിത്രമായ മിഡ്‌നൈറ്റ് ഇന്‍ പാരീസിന്റെ പ്രീമിയര്‍ ഷോയില്‍ പങ്കെടുക്കാനായാണ് മിനീഷ ഫ്രാന്‍സിലേക്ക് പോയിരുന്നത്.

ഒരു ജ്വല്ലറി ബ്രാന്റ് നല്‍കിയ ആഭരണങ്ങളാണ് മിനീഷയുടെ പക്കലുണ്ടായിരുന്നതെന്ന് സൂചനകളുണ്ട്. 26 കാരിയായ മിനിഷ ലാംബ കാന്‍ മേളയിലെ റെഡ് കാര്‍പെറ്റിലും ഇത്തവണ തിളങ്ങിയിരുന്നു.

English summary
Bollywood actress Minissha Lamba was detained at the Mumbai Airport today. The actress was reported to be carrying gold jewels well beyond the limits she was allowed. Minissha also did not disclose the gold until the officials found it in her possession. The actress has been detained at the airport and investigations are on

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam