»   » ഷാഹിദും പ്രിയങ്കയും വിമാനത്താവളത്തില്‍ ചുംബിച്ചു

ഷാഹിദും പ്രിയങ്കയും വിമാനത്താവളത്തില്‍ ചുംബിച്ചു

Posted By:
Subscribe to Filmibeat Malayalam
കുറേനാളായി ഷാഹിദിന്റെയും പ്രിയങ്കയുടെയും പേരില്‍ ഗോസിപ്പുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ബോളിവുഡിലെ പാപ്പരാസികള്‍ക്ക് ഈ ബന്ധത്തിന് കൃത്യമായ ഒരു തെളിവ് ലഭിച്ചിരുന്നില്ല.

ഇവരിങ്ങനെ കാര്യങ്ങള്‍ ചികഞ്ഞു നടക്കുന്നതിനിടെയാണ് ഇതാ ഞങ്ങള്‍ പ്രണയികളാണെന്ന് വിളിച്ചു പറയുന്നതരത്തിലൊരു സാഹചര്യത്തില്‍ ഷാഹിദിനെയും പ്രിയങ്കയെയും കണ്ടുകിട്ടിയത്.

ഇതേവരെ അത്താഴവും പാര്‍ട്ടിയുമൊക്കെ അതീവരഹസ്യമാക്കിവച്ചിരുന്ന ഇരുവരും ഇത്തവണ കയ്യോടെ പിടിയിലായി. മുംബൈ അന്താരാഷ്ട്ര വിമാനത്തില്‍ രണ്ടുപേരും പരസ്പരം ചുംബിക്കുന്നതാണ് വെളിച്ചത്തായിരിക്കുന്നത്.

ഒരു റിയാലിറ്റി ഷോയുടെ  ഷൂട്ടിങിനായി ബ്രസീലിലേയ്ക്ക് പോവുകയായിരുന്നുവത്രേ പ്രിയങ്ക. ഇതിനായി വിമാനാത്തവാളത്തില്‍ പ്രിയങ്കയെ വിടാന്‍ എത്തിയത് ഷാഹിദ് തന്നെയായിരുന്നു.

രണ്ടുമണിയോടെ വിമാനത്താവളത്തിലെത്തിയ ഇരുവരും ടെര്‍മിനല്‍ എയുടെ അടുത്തേയ്ക്ക് പോകാനൊരുങ്ങിയപ്പോള്‍ അവിടെ മാധ്യമപ്രവര്‍ത്തകരെ കണ്ട ഷാഹിദ് കാറും കൊണ്ട് ടെര്‍മിനല്‍ ബിയിലേയ്ക്ക് പോയി.

അവിടെ ഇറങ്ങിയ പ്രിയങ്ക നടന്നാണ് ടെര്‍മിനല്‍ എയില്‍ എത്തിയത്. പിന്നീട് വിമാനത്തില്‍ കയറാന്‍ പോകുന്നതിന് മുമ്പ് ഇരുവരും പരസ്യമായി വിടപറയല്‍ ചുംബനം പങ്കുവയ്ക്കുകയുമുണ്ടായത്രേ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam