»   » ഐശ്വര്യയ്ക്ക് പിന്നാലെ റാണിയും പുകവലിയ്ക്കുന്നു

ഐശ്വര്യയ്ക്ക് പിന്നാലെ റാണിയും പുകവലിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Rani and Vidya
ബോളിവുഡ് ഇപ്പോള്‍ പുകമറയ്ക്കുള്ളിലാണ്. എവിടെയും പുകവലിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മാത്രം.

സഞ്ജയ് ലീലാ ബന്‍സാലിയുടെ ഗുസാരിഷ് എന്ന ചിത്രത്തില്‍ പുകവലിച്ച ഐശ്വര്യയാണ് ആദ്യം പുലിവാലു പിടിച്ചത്. ചിത്രത്തില്‍ ഐശ്വര്യ പുകവലിക്കുന്ന രംഗത്തിനെതിരെ പ്രതിഷേധം പടരുകയാണ്. ഇതിനിടെ റാണി മുഖര്‍ജിയുടെ പുകവലിയുമായി മറ്റൊരു ചിത്രം പ്രതിഷേധത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.

നാ വണ്‍ കില്‍ഡ് ജെസീക്ക എന്ന ചിത്രത്തിലാണ് റാണി പുകവലിയ്ക്കുന്നത്. റാണി മുഖര്‍ജി ഇതില്‍ പുകവലിക്കുപുറമെ റാണിയുടെ ആക്രോശവും ചീത്തവിളിയുമെല്ലാം ഉള്‍പ്പെടുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. ഒരു ജേര്‍ണലിസ്റ്റിന്റെ റോള്‍ അഭിനയിക്കുന്ന റാണി ചിത്രത്തില്‍ അസ്സല്‍ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്.

എന്തായാലും ഗുസാരിഷിനെ പിടിച്ചിരിക്കുന്ന പുകഭീഷണി ഇനി നോ വണ്‍ കില്‍ഡ് ജെസീക്കയെയും പിടികൂടുമോയെന്നേ ഇനി അറിയാനുള്ളൂ.

ആധുനിക മീഡിയാലോകത്തെ ഒരു സ്‌ട്രോങ് ജേര്‍ണലിസ്റ്റിനെ അവതരിപ്പിക്കാന്‍ സംവിധായകന്‍ രാജ്കുമാര്‍ ഗുപ്ത എന്നോട് ആവശ്യപ്പെടുകയായിരുന്നു.

കുറച്ചൊക്കെ പുകവലിക്കുന്ന വനിതാ റിപ്പോര്‍ട്ടമാരെയും മീഡിയാപ്രവര്‍ത്തകരെയും ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് എന്റെ കഥാപാത്രത്തിനും പുകവലി ശീലം നല്‍കിയത്. ഇതിന്റെ എന്നെ ആരും പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്ക്കരുത്.യഥാര്‍ത്ഥത്തില്‍ ഞാന്‍ പുകവലിക്കാരിയല്ല- റാണി മുന്‍കൂര്‍ ജാമ്യമെടുക്കുന്നു.

യുടിവി സ്‌പോട്ട്‌ബേയ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ജനുവരി 7 ന് റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ റാണിയ്ക്കൊപ്പം വിദ്യാ ബാലനും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

English summary
Rani Mukerji will be seen in a completely different avatar in ‘No One Killed Jessica’ – she plays a journalist who smokes cigarettes and hurls abuses. According to the makers of this movie, Rani’s character of a reporter is highly strong, independent and bold and to show the reality and gravity of the life of the reporters and the case, she was told to hurl abuses and smoke.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam