സല്‍മാന്‍ ഖാന് നെഞ്ചുവേദന?

വ്യാഴാഴ്ച പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സല്‍മാന് നെഞ്ചുവേദനയുണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ട്.
വാര്‍ത്തകേട്ട് ബോളിവുഡും സല്ലുവിന്റെ ആരാധകരും വിഷമിച്ചിരിക്കെ വൈകാതെ സല്ലുവിന് ഒരു കുഴപ്പവുമില്ലെന്നും യാഷ് രാജ് സ്റ്റുഡിയോയില്‍ പകല്‍ മുഴുവന്‍ അദ്ദേഹം ഷൂട്ടിങ് തിരക്കിലായിരുന്നുവെന്നും സ്ഥിരീകരണം വന്നു.
സല്‍മാന്‍ ആശുപത്രിയിലാണെന്ന അഭ്യൂഹം പരന്നതോടെ പരിഭ്രാന്തരായ ആരാധകര്‍ കാര്യങ്ങളന്വേഷിച്ചത് ഏറെയും സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ക്കൂടിയായിരുന്നു. പലരും സല്‍മാനെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ പരിഭ്രാന്തി മാറ്റിയത് സല്‍മാന്റെ അളിയനും ബോഡി ഗാര്‍ഡ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവുമായി അതുല്‍ അഗ്നിഹോത്രിയുടെ ട്വീറ്റായിരുന്നു.
ഇദ്ദേഹം സല്‍മാന് ഒരു പ്രശ്‌നവുമില്ലെന്നും ആശുപത്രി വാര്‍ത്ത തെറ്റാണെന്നുമുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് കണ്ടതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്. സല്‍മാന്റെ സഹോദരന്‍ സൊഹൈല്‍ ഖാനും സംഭവം വെറും കള്ളത്തരമാണെന്ന് സ്ഥിരീകരിച്ചതോടെ ആശങ്ക തീര്‍ത്തും മാറി.


Click it and Unblock the Notifications











