»   » വിമാനത്താവളത്തില്‍ ഷാരൂഖിന് 1.5ലക്ഷം പിഴ

വിമാനത്താവളത്തില്‍ ഷാരൂഖിന് 1.5ലക്ഷം പിഴ

Posted By:
Subscribe to Filmibeat Malayalam
Sharukh
മുംബൈ: വിദേശത്ത് ഒഴിവുകാലം ആസ്വദിച്ച് ഏറെ സന്തോഷത്തോടെയാണ് കിങ് ഖാന്‍ ഷാരൂഖും കുടുംബവും നാട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ വീമാനത്താവളത്തിലെ കസ്റ്റംസ് ക്ലിയറന്‍സിനിനെ താരകുടുംബത്തിന്റെ സന്തോഷമെല്ലാം പമ്പകടന്നു.

അനുവദനീയമായതിലൂമേറെ ലഗ്ഗേജുകളുമായി വന്ന ഷാരൂഖിനും കുടുംബത്തിനും 1.5ലക്ഷം രൂപയാണ് ഫൈനായി വിമാനത്താവളത്തില്‍ നല്‍കേണ്ടിവന്നത്.

ലണ്ടനിലും ഹോളണ്ടിലും കറങ്ങിനടന്ന് വാങ്ങിക്കൂട്ടിയ വസ്തുക്കളെല്ലാം ഷാരൂഖും ഗൗരിയും കൂടി പാഴ്‌സല്‍ ചെയ്ത് വിമാനത്തില്‍കൊണ്ടുവന്നതാണ് വിനയായത്. ഇരുപത് ബാഗുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്.

ജൂലൈ 14ന് വ്യാഴാഴ്ചയാണ് ഷാരൂഖും കുടുംബവും മുംബൈ ഛത്രപതിശിവജി വിമാനത്താവളത്തില്‍ കെട്ടുംഭാണ്ഡവുമൊക്കെയായി വന്നിറങ്ങിയത്.

കസ്റ്റംസ് ക്ലിയറന്‍സിനായി ഷാരൂഖാണ് കാത്തുനിന്നത്, അദ്ദേഹത്തിന്റെ കുടുംബത്തെ അധികൃതര്‍ പുറത്തേയ്ക്ക് പോകാന്‍ അനുവദിച്ചു. ബാഗുഗളെല്ലാം പരിശോധിച്ചുകഴിഞ്ഞപ്പോള്‍ 1.5ലക്ഷം രൂപ ഫൈന്‍ അടച്ചെങ്കില്‍ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളുവെന്നായി ഉദ്യോഗസ്ഥര്‍. ഒടുവില്‍ പണം അടയ്ക്കാമെന്ന വ്യവസ്ഥയിലാണ് ഷാരൂഖിന് പുറത്തുകടക്കാനായത്.

English summary
Shah Rukh Khan had to pay a hefty fine of Rs 1.5 lakhs by the airport customs when he came back from his London holiday,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam