»   » പ്രിയന്‍ ചിത്രം സുഭാഷ് ഗയ് നിര്‍മ്മിക്കുന്നു

പ്രിയന്‍ ചിത്രം സുഭാഷ് ഗയ് നിര്‍മ്മിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Subhash signs Priyadarshan for his next film
ബോളിവുഡിലെ മുന്‍നിര നിര്‍മാതാവായ സുഭാഷ് ഗയ് യും പ്രിയദര്‍ശനും ഒന്നിയ്ക്കുന്നു. സ്വന്തം ബാനറായ മുക്ത ആര്‍ട്‌സ് ലിമിറ്റഡിന്റെ മുപ്പത്തിരണ്ടാം വാര്‍ഷിക ദിനമായ ഒക്ടോബര്‍ 24ന് പ്രിയനുമായി സുഭാഷ് ഗയ് കരാറൊപ്പിടും. ഇതാദ്യമായാണ് ബോളിവുഡ് സിനിമാലോകത്തെ ഈ വന്പന്‍മാര്‍ ഒന്നിയ്ക്കുന്നത്.

വാണിജ്യ സിനിമകളുടെ തലതൊട്ടപ്പനായിരിക്കുമ്പോഴും കാഞ്ചീവരം പോലുള്ള സിനിമകള്‍ നിര്‍മിച്ച് ദേശീയ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് പ്രിയന്‍. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യുന്നതില്‍ ഏറെ സന്തോഷം പകരുന്ന കാര്യമാണെന്ന് സുഭാഷ് ഗയ് പറയുന്നു,

ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരികയാണ്. അടുത്തുതന്നെ ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തും.

മുപ്പതുവര്‍ഷം പിന്നിട്ട മുക്ത ആര്‍ട്‌സ് ബോളിവുഡിന് ഒട്ടേറെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട്. കര്‍മ, കാര്‍സ്, രാം ലഖന്‍, ഖല്‍നായിക്, പര്‍ദേശ്, താല്‍, ഇഖ്ബാല്‍ തുടങ്ങിയവ അതില്‍ ചിലതുമാത്രം. എന്നാല്‍ സുഭാഷിന്റെ അവസാന ചിത്രമായ യുവരാജ് ബോക്സ് ഓഫീസില്‍ തകര്‍ന്നിരുന്നു. സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, സയദ് ഖാന്‍ കത്രീന കെയ്ഫ് എന്നിങ്ങനെ വന്‍താരനിര അണിനിരന്നിട്ടും ചിത്രം പരാജയപ്പെടുകയായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam