നിശാപാര്‍ട്ടിക്കിടെ റെയ്മ കരഞ്ഞതെന്തിന് ?

നിശക്ലബ്ബിലെ പരിപാടിയ്ക്കിടെ റെയ്മ പൊട്ടിക്കരഞ്ഞത് ഇപ്പോള്‍ ബോളിവുഡില്‍ വലിയ സംസാരമായിരിക്കുകയാണ്. ക്യാമറകള്‍ ഒപ്പിയ കരച്ചില്‍ ദൃശ്യം പുറത്ത് പ്രചരിക്കുന്നുണ്ട്. ക്ലബ്ബിന്റെ ഒരു മൂലയില്‍ പുരുഷ സുഹൃത്തിന്റെ കൈകളിലേയ്ക്ക് ചാഞ്ഞായിരുന്നു റെയ്മയുടെ കരച്ചിലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.
ക്ലബ്ബില്‍ ഡിജെ ബൂ ജിങ്‌സിന്റെ ഡാന്‍സ് തകര്‍ക്കുന്നതിനിടെയായിരുന്നുവത്രേ റെയ്മ കരഞ്ഞതും പുരുഷ സുഹൃത്ത് ആശ്വസിപ്പിച്ചതും.ഈ പുരുഷ സുഹൃത്തിനൊപ്പമാണ് റെയ്മ ക്ലബ്ബില്‍ വന്നത്. ഇതാരാണെന്ന കാര്യവും വ്യക്തമല്ല. എന്നാല്‍ എന്തിനാണ് താരം കരഞ്ഞതെന്നോ, ആരാണ് ഇതിന് പിന്നിലെന്നോ സംബന്ധിച്ച ഒരുകാര്യവും വ്യക്തമല്ല.
എന്തായാലും ക്ലബ്ബിനുള്ളില്‍ ക്യാമറയുമായി ഉണ്ടായിരുന്നവരെല്ലാം ഈ രംഗം മുതലെടുക്കുകയും അത് ക്യാമറയിലാക്കുകയും ചെയ്തിട്ടുമുണ്ട്.


Click it and Unblock the Notifications











