»   » മോണ സിങ്ങ് എംഎംഎസ്; 2എണ്ണം കൃത്രിമമെന്ന് പൊലീസ്

മോണ സിങ്ങ് എംഎംഎസ്; 2എണ്ണം കൃത്രിമമെന്ന് പൊലീസ്

Posted By:
Subscribe to Filmibeat Malayalam
Mona Singh
സിനിമ, ടിവി താരം മോണ സിങ്ങിന്റേതെന്ന രീതിയില്‍ പരക്കുന്ന എംഎംഎസില്‍ രണ്ടെണ്ണം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെ ഈ വീഡിയോ പ്രദര്‍ശിപ്പിച്ചിരുന്ന പോര്‍ട്ടല്‍ പൊലീസ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. മോണയുടെ മുഖമാണ് കൃത്രിമ എംഎംഎസ് ഉണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ആരാണ് ഇത്തരത്തില്‍ വീഡിയോ ഉണ്ടാക്കി നെറ്റില്‍ അപ് ലോഡ് ചെയ്തതെന്ന് കണ്ടെത്താനായി വിദഗ്ധ അന്വേഷണം നടക്കുകയാണെന്നും കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സൈബര്‍ പൊലീസ് അറിയിച്ചു. ദില്ലിയിലൊരിടത്തുനിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന കാര്യം കണ്ടെത്തിയിട്ടുണ്ട്. ഇനി അത് അവിടെനിന്നാണെന്നും ആരാണെന്നും അറിയേണ്ടതുണ്ട്. ഈ വിഡിയോ പ്രദര്‍ശിപ്പിച്ചിരുന്ന മുപ്പതോളം വെബ്‌സൈറ്റുകള്‍ക്ക് അവ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, മുപ്പതോളം സൈറ്റുകളിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്- പൊലീസ് പറഞ്ഞു.

സംഭവത്തില്‍ മോണ സിങ്ങിന്റെ പരാതിപ്രകാരം തിരിച്ചറിയപ്പെടാത്തയാളുകല്‍ക്കെതിരെ പൊലീസ് സൈബര്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇടക്കാലത്ത് ഇത്തരത്തില്‍ ചലച്ചിത്ര, ടിവി താരങ്ങളുടെയും മറ്റു ഫോട്ടോകള്‍ അശ്ലീലസ്പര്‍ശമുള്ളതാക്കി പ്രസിദ്ധീകരിക്കുന്ന രീതിയ്ക്ക് കുറവു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മോണാ സിങ്ങിന്റെ പ്രശ്‌നത്തോടെ ഇത്തരക്കാര്‍ പരിപാടി നിര്‍ത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

ദിവസങ്ങളായി മോണയുടെ അര്‍ദ്ധനഗ്നചിത്രങ്ങളാണ് എംഎംഎസുകളായും വീഡിയോകളായും പ്രചരിച്ചത്. സുഹൃത്തുക്കള്‍ പറഞ്ഞാണ് മോണ ഇക്കാര്യം അറിയുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തത്.

ജാസി ജൈസി കോയി നഹിം' എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരം 'ത്രീ ഇഡിയറ്റ്‌സ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ കരീനയുടെ സഹോദരിയായി പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

English summary
The cyber crime cell of the Mumbai police have learnt that there are two MMS clips of television actress Mona Singh and one of them is five to six years old

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam