»   » അസിന്‍ ബിക്കിനിയണിയുന്നു?

അസിന്‍ ബിക്കിനിയണിയുന്നു?

Posted By:
Subscribe to Filmibeat Malayalam
Asin
മലയാളത്തില്‍ നിന്നും തമിഴകത്തെത്തിയ നയന്‍താര ബിക്കിനിയിട്ട് അഭിനയിച്ചപ്പോള്‍ അത് വലിയ വാര്‍ത്തയായിരുന്നു. എവിടെയായാലും നടിമാര്‍ ബിക്കിനിയണിയുകയെന്നത് എന്നും വാര്‍ത്താപ്രാധാന്യം നേടുന്ന കാര്യമാണ്.

ഇപ്പോഴിതാ മലയാളിയായ അസിനും അന്യഭാഷാ ചിത്രത്തില്‍ ബിക്കിനിയണിയുന്നുവെന്ന് റിപ്പോര്‍ട്ട്. സാജിദ് നദിയാവാലയുടെ ഹൗസ്ഫുള്‍ 2 വില്‍ അസിന്‍ നീന്തല്‍വേഷത്തില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.

ധൂം 2വിന് വേണ്ടി ഐശ്വര്യ റായിയ്ക്ക് നീന്തല്‍ വേഷങ്ങള്‍ ഒരുക്കിയ അഖി നാരുള്ളയാകും അസിന് വേണ്ടിയും നീന്തല്‍വേഷമൊരുക്കുകയെന്നാണ് സൂചന. ഇറ്റിലിയും ഗ്രീസിലുമായിട്ടായിരിക്കും അസിന്റെ നീന്തല്‍വേഷത്തിലുള്ള രംഗങ്ങളുടെ ചിത്രീകരണം നടക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തില്‍ അസിന്‍ ചെയ്യുന്ന റോളില്‍ നീന്തല്‍ വേഷങ്ങള്‍ അണിയേണ്ടതുണ്ട്. തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും അസിന്റേത്. അവര്‍ മികച്ച നടിയും നര്‍ത്തകിയുമാണ്- സാജിദ് പറയുന്നു.

ബോളിവുഡിലെ അരങ്ങേറ്റം കലക്കിയെങ്കിലും പിന്നീട് അസിന് വേണ്ടത്ര തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. തിരികെ തമിഴില്‍ എത്തിയപ്പോള്‍ കാവലന്‍ വിജയമായെങ്കിലും പിന്നാലെ കൂടുതല്‍ നല്ല വേഷങ്ങള്‍ കിട്ടിയില്ല. ഇതിനെത്തുടര്‍ന്ന് ബിക്കിനിവേഷത്തില്‍ ബോളിവുഡില്‍ ഒരു മുന്നേറ്റം നടത്താനാണ് അസിന്‍ തയ്യാറാവുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
For the first time, Asin will shed her inhibitions and be seen sporting swimwear in Sajid Nadiadwala's Housefull 2. The whole idea was to make her undergo the same transformation that Aishwarya Rai underwent for Dhoom 2. Buzz is that Aki Narula, who designed for Ash in Dhoom 2, will design for Asin.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam