»   » 'പ്രണയ'ത്തെ പ്രണയിച്ച് അസിന്‍

'പ്രണയ'ത്തെ പ്രണയിച്ച് അസിന്‍

Posted By:
Subscribe to Filmibeat Malayalam
Asin
ബോളിവുഡില്‍ അസിന് അവസരങ്ങള്‍ കുറയുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിക്കുമ്പോളും താന്‍ തെന്നിന്ത്യയിലേയ്ക്കില്ലെന്ന് ആവര്‍ത്തിയ്ക്കുകയാണ് നടി. ബോളിവുഡില്‍ താന്‍ തികച്ചും സംതൃപ്തയാണ്. ബിടൗണിന്റെ ശൈലി നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

അതുകൊണ്ടു തന്നെ ബിടൗണില്‍ നിന്ന് തന്നെ തേടി ഒട്ടേറെ അവസരങ്ങള്‍ വരുന്നു. തെന്നിന്ത്യയിലേയ്ക്ക് തത്കാലം ഇല്ല. എങ്കിലും തമിഴ്, തെലുങ്ക് സംവിധായകരുമായി നല്ല കോണ്‍ടാക്ട് ഉണ്ടെന്നും അസിന്‍ വ്യക്തമാക്കുന്നു.

ബ്ലസി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന 'പ്രണയം' തനിയ്‌ക്കേറെ ഇഷ്ടമായെന്നും അസിന്‍ പറയുന്നു. പ്രണയം കണ്ടപ്പോള്‍ ആ ചിത്രത്തിന്റെ ഭാഗമാവണമെന്നൊന്നും തോന്നിയില്ല.

ഒരു പ്രേക്ഷക എന്ന നിലയില്‍ പ്രണയം ഒത്തിരി ഇഷ്ടമായി. തെന്നിന്ത്യയില്‍ എക്കാലത്തും നല്ല കഥകളുണ്ടായിട്ടുണ്ട്. ആ പ്രവണത തുടരുന്നതില്‍ തനിയ്‌ക്കേറെ സന്തോഷമുണ്ടെന്നും അസിന്‍ വെളിപ്പെടുത്തി.

English summary
Asin Thottumkal is in no mood to return to southern movies – at least, not right now.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X