»   » മാറിടത്തില്‍ കത്തിവെക്കില്ലെന്ന് ദീപിക

മാറിടത്തില്‍ കത്തിവെക്കില്ലെന്ന് ദീപിക

Posted By:
Subscribe to Filmibeat Malayalam
Deepika Padukone
ദീപിക പദുകോണ്‍ മാറിട ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നതായൊരു അഭ്യൂഹം ഈയിടെ ബോളിവുഡില്‍ പരന്നിരുന്നു. സൗന്ദര്യ വര്‍ദ്ധനവിന്റെ ഭാഗമായി താരം കൃത്രിമമായി മാറിടത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ ആലോചിയ്ക്കുന്നുവെന്നായിരുന്നു പരദൂഷണക്കാര്‍ പറഞ്ഞുപരത്തിയത്. കുറച്ചുകാലമായി ദീപിക എങ്ങോട്ടു തിരിഞ്ഞാലും ഗോസിപ്പ് കോളമെഴുത്തുകാര്‍ക്ക് അതൊരു ഹോട്ട് ന്യൂസാണ്. ഇവിടെയും അത് തന്നെയാണ് സംഭവിച്ചതെന്ന് നടി പറയുന്നു.

മുംബൈയിലെ ഒരു ടാബ്ലോയിഡിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക മാറിട ശസ്ത്രക്രിയയെപ്പറ്റിയുള്ള വാര്‍ത്ത നിഷേധിച്ചത്.

നിങ്ങള്‍ പത്രക്കാര്‍ മാറിട ശസ്ത്രക്രിയ ചെയ്യാന്‍ ഒരുങ്ങുന്നതായി പലയിടത്തും എഴുതിയിരുന്നില്ലേ, എന്നാല്‍ ഞാന്‍ അങ്ങനെയൊരു കാര്യം ആലോചിക്കുന്നേയില്ല, അങ്ങനെയൊരു സംഭവം എന്റെ ശരീരത്തില്‍ ചെയ്തിട്ടില്ല. ഇനിയൊട്ട് ചെയ്യാനും പോകുന്നില്ല. ദീപിക അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കി.

മാറിടങ്ങളുടെ വലിപ്പം കൃത്രിമമായി കൂട്ടി സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ ദീപികയ്ക്ക് താത്പര്യമില്ല. എന്നാല്‍ ബോളിവുഡിലെ മറ്റുനടിമാരൊക്കെ ഈ വഴിയ്ക്ക് ചിന്തിയ്ക്കുമോയെന്ന കാര്യത്തില്‍ ഉറപ്പുപറയാനാവില്ല. ഇങ്ങനെയെന്തെങ്കിലും തട്ടിപ്പ് കാണിച്ച് പിടിച്ചു നിന്നില്ലെങ്കില്‍ ബോളിവുഡില്‍ യാതൊരു പണിയും കിട്ടില്ലെന്ന് അവര്‍ക്കറിയാം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam