»   » കത്രീനയുടെ രാഹുല്‍ പരാമര്‍ശം പുലിവാലായി

കത്രീനയുടെ രാഹുല്‍ പരാമര്‍ശം പുലിവാലായി

Posted By:
Subscribe to Filmibeat Malayalam
ബോളിവുഡ് താരം കത്രീന കൈഫ് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെക്കുറിച്ച് നടത്തിയ പരാമര്‍ശനം വിവാദമാകുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

രാഹുല്‍ ഗാന്ധി ഒരു പാതി ഇന്ത്യക്കാരനാണെന്ന കത്രീനയുടെ പരാമര്‍ശമാണ് പുലിവാലായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഇന്റര്‍വ്യൂവില്‍ താനൊരു പാതി ഇന്ത്യക്കാരിയാണെന്നതരത്തില്‍ പരാമര്‍ശം വന്നപ്പോഴാണ് കത്രീന രാഹുലിന്റെ കാര്യം മാതൃകയാക്കിയത്.

കത്രീനയുടെ അമ്മ ബ്രിട്ടീഷുകാരിയാണ്, ഇതിനാലാണ് അവരെ പാതി ഇന്ത്യനെന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കാര്യവും ഇങ്ങനെയല്ലേ ഞാന്‍ പാതി ഇന്ത്യക്കാരിയാണെങ്കില്‍ ഇറ്റലിക്കാരിയായ സോണിയയുടെ മകന്‍ രാഹുലും പാതി ഇന്ത്യക്കാരനാണെന്നായിരുന്നു കത്രീന പറഞ്ഞത്.

എന്നാല്‍ കത്രീന ഇപ്പറഞ്ഞത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇങ്ങനെയെല്ലാം പറയാന്‍ ഈ കത്രീന ആരാണെന്നാണ് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ചോദിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു ഇന്റര്‍വ്യൂവിനിടെയായിരുന്നു കത്രീനയുടെ രാഹുല്‍ പരാമര്‍ശം.

നേരത്തേ ആദ്യ യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറുന്പോള്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ സമയത്ത് അവര്‍ വിദേശത്ത് ജനിച്ചതാണെന്ന വാദം കോണ്‍ഗ്രസിന് വലിയ തലവേദനായായിരുന്നു. ഇപ്പോള്‍ അടുത്തപ്രധാനമന്ത്രിയെന്ന് രാഹുലിനെ ഉയര്‍ത്തിക്കാണിക്കുന്പോഴും അമ്മ വിദേശിയാണെന്നതരത്തിലുള്ള ആരോപണങ്ങള്‍ ഉയരാറുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് കത്രീനയുടെ ഈ പാതി ഇന്ത്യന്‍ വാദം കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്.

English summary
Who is Katrina Kaif? That is how a miffed Congress spokesman reacted to queries about the actor's comment that Rahul Gandhi is half-Indian, a sensitive issue in view of BJP's campaign about Sonia Gandhi's foreign origin,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam