For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖിനെ വെല്ലാന്‍ അമീര്‍?

  By Ajith Babu
  |

  The Khans are set to clash at the box-office
  ബോളിവുഡ് ബോക്‌സ്ഓഫീസില്‍ വീണ്ടുമൊരു ഖാന്‍ പോരാട്ടത്തിന് വഴിയൊരുങ്ങുന്നു. ഹിറ്റുകളുടെ രാജാക്കന്മാരായ അമീറും ഷാരൂഖും തമ്മിലുള്ള പോരാട്ടം ഡിസംബറിലാണ് അരങ്ങേറുക.

  2011ലെ ഷാരൂഖിന്റെ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന പ്രൊജക്ടായ ഡോണ്‍ 2നെ വെല്ലാനാണ് അമീര്‍ ഒരുങ്ങുന്നതത്രേ. ഡിസംബര്‍ 24നാണ് ഡോണ്‍ 2ന്റെ റിലീസ് നിശ്ചയിച്ചിരിയ്ക്കുന്നത്. മറ്റു വമ്പന്‍ ചിത്രങ്ങളുടെയൊന്നും റിലീസ് ഉണ്ടാവില്ലെന്ന ഉറപ്പിലാണ് ക്രിസ്മസിന് ഡോണ്‍ 2 തിയറ്ററുകളിലെത്തിയ്ക്കാന്‍ ഷാരൂഖും കൂട്ടരും തീരുമാനിച്ചത്. എന്നാല്‍ ഒരു അപ്രതീക്ഷിത നീക്കത്തിലൂടെ അമീര്‍ എതിരാളികളുടെ കണക്കുക്കൂട്ടലുകളെ തെറ്റിയ്ക്കുകയായിരുന്നു.

  എന്നാല്‍ അമീര്‍ നേരിട്ടല്ല ഏറ്റുമുട്ടുന്നതെന്നാണ് ഇതിലും രസകരം. അമീറും റാണി മുഖര്‍ജിയും ഒന്നിയ്ക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ക്രിസ്മസിന് മുമ്പ് തീരില്ലെന്ന് ഉറപ്പാണ്. ഇതിന് പകരം അമീര്‍ ഖാന്‍ നിര്‍മിയ്ക്കുന്ന ഡല്‍ഹി ബെല്ലിയാണ് ക്രിസ്മസിന് തിയറ്ററുകളിലെത്തുക. തന്റെ മരുമകന്‍ ഇമ്രാന്‍ ഖാന്‍ അഭിനയിക്കുന്ന ഡല്‍ഹി ബെല്ലി ഡിസംബര്‍ 25ന് റിലീസ് ചെയ്യാനാണ് അമീറിന്റെ ആലോചന.

  മാര്‍ക്കറ്റിങ് ടെക്‌നിക്കുകള്‍ കൊണ്ട് ഡല്‍ഹി ബെല്ലിയെക്കുറിച്ച് ആകാംക്ഷ വളര്‍ത്താന്‍ അമീറിന് കഴിഞ്ഞിട്ടുണ്ട്. ആകാംക്ഷ വിജയമാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ അത് ഡോണ്‍ 2ന് വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

  English summary
  Aamir Khan and Shah Rukh Khan have been on fairly good terms with each other for a while now, with a lot of bonding happening at Imran Khan's wedding most recently. But is there a battle on the cards between the Khans? Nothing personal. of course, but they might be on a collision course at the box-office
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X