»   » ഷോലെയിലെ ഏറ്റവും വലിയ പിഴവ് പുറത്ത്

ഷോലെയിലെ ഏറ്റവും വലിയ പിഴവ് പുറത്ത്

Posted By:
Subscribe to Filmibeat Malayalam
Sholay’s biggest mistake revealed
ബോളിവുഡിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ഷോലെയെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവാന്‍ സാധ്യതയില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ബോളിവുഡ് ചിത്രമായി വാഴ്ത്തപ്പെടുന്ന ഷോലെയുടെ 35ാം വാര്‍ഷികം ഈയിടെ ബോളിവുഡ് ആഘോഷമായി കൊണ്ടാടുകയും ചെയ്തിരുന്നു.

ബച്ചനും ധര്‍മ്മേന്ദ്രയും നായകന്മാരായെത്തിയ ഷോലെ ഇപ്പോള്‍ ഒരിയ്ക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. എന്നാല്‍ ഇതത്ര നല്ല കാര്യത്തിലല്ലെന്ന് മാത്രം. രമേഷ് സിപ്പിയുടെ മാസ്റ്റര്‍ പീസ് ചിത്രത്തിലെ ഗുരുതരമായ ഒരു പിഴവാണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത്.

ഷോലെ കണ്ടവര്‍ക്കൊന്നും അതില്‍ സഞ്ജീവ് കുമാര്‍ അവതരിപ്പിച്ച താക്കൂറിനെ മറക്കാനാവില്ല. (ഷോലെയുടെ റീമേക്കായ ആഗില്‍ മോഹന്‍ലാലാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.) അംജത് ഖാന്‍ അനശ്വരമാക്കിയ ഗബ്ബര്‍ സിങ് രണ്ട് കൈ വെട്ടിമാറ്റിയെങ്കിലും താക്കൂറിന്റെ പോരാട്ടവീര്യത്തിന് കുറവൊന്നും വരുന്നില്ല. കൊള്ളാക്കാരോടുള്ള പക വീട്ടാന്‍ ജയ്‌യിനെയും വീരുവിനെയും(ബച്ചന്‍-ധര്‍മേന്ദ്ര) കൊണ്ടുവരുന്നതും താക്കൂറാണ്.

ക്ലൈമാക്‌സില്‍ കാലുകള്‍ ഉപയോഗിച്ച് താക്കൂര്‍ ഗബ്ബര്‍ സിങിനെ നേരിടുന്ന രംഗങ്ങളിലാണ് പിഴവ് വന്നിരിയ്ക്കുന്നത്. സംഘട്ടനരംഗത്തില്‍ സഞ്ജീവ് കുമാറിന്റെ കൈകള്‍ വസ്ത്രത്തിനടിയില്‍ നിന്നും പുറത്തുവരുന്നത് സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ കാണാം. സിനിമയുടെ പെര്‍ഫെക്ഷന് വേണ്ടി ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച സംവിധായകന്‍ രമേഷ് സിപ്പി ഈ തെറ്റ് കാണാതെ പോയതും ഒരദ്ഭുതം തന്നെ!

English summary
‘Sholay’ is one of the best movies of the century produced in Indian Cinema still remains close to our hearts. Recently the entire Hindi film industry celebrated 35 years of Sholay for its grand making and fantabulous star-casts. Perhaps, it’s a shocking surprise to unravel one minute mistake of Sholay movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam