»   » എന്റെ കുഞ്ഞിന് പേര് നിര്‍ദ്ദേശിയ്ക്കൂ: അഭിഷേക്

എന്റെ കുഞ്ഞിന് പേര് നിര്‍ദ്ദേശിയ്ക്കൂ: അഭിഷേക്

Posted By:
Subscribe to Filmibeat Malayalam
Abhishek and Aishwarya
തന്റെ കുഞ്ഞിന്റെ പേര് തന്റെ പിതിവിന്റെയും തന്റെയും ഐശ്വര്യയുടെയും പോലെ എ എന്ന അക്ഷരത്തില്‍ത്തന്നെ തുടങ്ങുന്നതായിരിക്കണമെന്ന് അഭിഷേക് ബച്ചന്‍. ട്വിറ്ററിലൂടെയാണ് അഭിഷേക് ഇക്കാര്യം പറഞ്ഞിരിക്കുന്നത്, കുഞ്ഞിനിടാനായി നല്ല പേരുകള്‍ നിര്‍ദ്ദേശിക്കാനും അഭിഷേക് ആവശ്യപ്പെട്ടിട്ടുണ്ട്.

കുഞ്ഞിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന ആരാധകര്‍ക്കെല്ലാം അഭിഷേക് ട്വീറ്റിലൂടെ നന്ദിപറഞ്ഞിട്ടുണ്ട്. നിങ്ങളുടെ എല്ലാവുരുടെയും സ്‌നേഹത്തില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. എന്റെ സുഹൃത്തുക്കളുടെ എണ്ണം 800,000കവിഞ്ഞു. പുതുതായി വന്ന എല്ലാവര്‍ക്കും സ്വാഗതം, നിങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. എന്റെ മകള്‍ ഭാഗ്യമുള്ളവരാണ്- അഭിഷേക് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു.

കുഞ്ഞുജനിച്ചതോടെ അഭിഷേകിന്റെ ട്വിറ്റര്‍ പേജില്‍ സുഹൃത്തുക്കളുടെ എണ്ണം കൂടിയിരിക്കുകയാണ്. എല്ലാവരും കുഞ്ഞിന് ആശംസകള്‍ അര്‍പ്പിക്കുകയാണ്. കുഞ്ഞിന് നേരത്തേ ബേട്ടി ബി എന്ന് ചെല്ലപ്പേരിട്ടകാര്യവും അഭിഷേക് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ മുത്തച്ഛന്‍ ബച്ചന്‍ കുറിച്ചിരിക്കുന്ന ഇങ്ങനെയാണ് കുഞ്ഞിനെ പിരിഞ്ഞിരിക്കുക വിഷമകരം, വീട്ടിലെത്തി വീഡിയോകളും ഫോട്ടോകളും കണ്ടുകൊണ്ട് അവള്‍ വീട്ടിലെത്താനായി കാത്തിരിക്കുകയാണ്. കുഞ്ഞിന്റെ വീഡിയോകള്‍ മനോഹരമാണ്.

English summary
Suggest names for my daughter, tweets Abhishek Mumbai: Actor Abhishek Bachchan, who recently became the father of a baby girl, has thanked his fans for their good wishes and is now asking them to suggest names for his newborn
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam