»   » അമ്മാവനറിയാതെ അമീഷയുടെ അടിച്ചുമാറ്റല്‍

അമ്മാവനറിയാതെ അമീഷയുടെ അടിച്ചുമാറ്റല്‍

Posted By:
Subscribe to Filmibeat Malayalam
Ameesha Patel
സിനിമകള്‍ കാര്യമായി ഒന്നുമില്ലെങ്കിലും ബോളിവുഡ് സുന്ദരി നടി അമീഷാ പട്ടേലിന് ഇപ്പോഴും വലിയ തിരക്കാണ്. വേറൊന്നുമല്ല, പൊലീസും കേസുമൊക്കെയാണ് നടിയെ ഏറെ ബിസ്സിയാക്കുന്നത്.

ഇപ്പോള്‍ ഒരു മോഷണക്കേസിലും അമീഷ കുടുങ്ങിയിരിക്കുകയാണ്. സ്വന്തം അമ്മാവന്റെ വീട്ടില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ അടിച്ചുമാറ്റിയെന്നാണ് നടിയ്‌ക്കെതിരെയുള്ള പരാതി.

കഴിഞ്ഞ കുറെക്കാലമായി അമ്മാവനായ നളിന്‍ രജനി പട്ടേലും അമീഷയും ഒരു സ്വത്ത് തര്‍ക്ക കേസില്‍ കക്ഷികളാണ്. അമ്മാവനും കുടുംബവും താമസിയ്ക്കുന്ന വീട് തന്റേതാണെന്ന് കാണിച്ച് അമീഷ പരാതി നല്‍കിയതോടെയാണ് ഇവരുടെ നിയമയുദ്ധം ആരംഭിച്ചത്.

അമീഷയുടെ അവകാശവാദം തള്ളിയ നളിന്‍ വീട് കൈവശം വെച്ച് അതില്‍ താമസിച്ചു പോരുകയാണ്. ഈയിടെ താനറിയാതെ വീടിനുള്ളില്‍ കയറിയ അമീഷ അവിടെ നിന്നും ചില വിലപിടിപ്പുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുപോയെന്നാണ് നളിന്‍ പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.

താനും കുടുംബവും വീട്ടിലില്ലാതിരിയ്ക്കുന്ന സമയത്ത് വേലക്കാരിയെ സ്വാധീനിച്ചാണ് നടി വീട്ടിനുള്ളില്‍ കയറിപ്പറ്റിയതെന്നും നളിന്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam