»   » യാനയുടെ മൂക്കിന് പരിക്ക്

യാനയുടെ മൂക്കിന് പരിക്ക്

Posted By:
Subscribe to Filmibeat Malayalam
Yana Gupta
ബോളിവുഡിലെ ഹോട്ട് ഐറ്റം ഗേള്‍ യാന ഗുപ്തയുടെ മൂക്കിന് പരിക്ക്. അന്യനിലെ 'കാതല്‍ യാനി'യിലൂടെ തെന്നിന്ത്യയിലും തരംഗമായ യാനയ്ക്ക് ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെയാണ് പരിക്കേറ്റത്.

സോണി ടിവിയിലെ ജനപ്രിയ റിയാലിറ്റി ഷോ 'ജാലത് ദിക് ല ജാ'യ്ക്കിടെയായിരുന്നു അപകടം. നൃത്തത്തിനിടെ വീണ് മൂക്കിന് പരിക്കേറ്റെങ്കിലും പരിപാടി തടസ്‌സപ്പെടുത്താന്‍ നടി തയാറായില്ല.

പരിപാടി കഴിഞ്ഞതിന് ശേഷം ഉടന്‍ ആശുപത്രിയിലെത്തിച്ച നടിയ്ക്ക് ഡോക്ടര്‍മാര്‍ ചെറിയ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. യാനയുടെ മൂക്കിന്റെ പാലത്തിന് കാര്യമായി പരിക്കേറ്റുവെന്നാണ് അറിയുന്നത്. ഡാന്‍സ് വിത്ത് ദ സ്റ്റാര്‍സ് എന്ന യുഎസ് റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് സോണി ടിവിയിലെ ജാലക് ദിക്ല ജാ.

English summary
Yana Gupta has reportedly broken her nose while performing in a dance reality show Jhalak Dikla Jaa recently. Yana managed to complete her performance with the broken nose
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam