twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേവദാസിന് വീണ്ടും ചലച്ചിത്ര ഭാഷ്യം!

    By Super
    |

    ബംഗാളി നോവലിസ്റ്റ്‌ ശരത്‌ ചന്ദ്രചാറ്റര്‍ജിയുടെ നോവല്‍ 'ദേവദാസ്‌" വീണ്ടും വെള്ളിത്തിരയിലെത്തുന്നു.

    ഇന്ത്യയിലെ എതാണ്ട്‌ എല്ലാ ഭാഷകളിലും ഒന്നിലധികം തവണ ദേവദാസ് ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്‌. തിരക്കഥാകൃത്ത്‌ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും വിവാദ നായകനായ അനുരാഗ്‌ കശ്യപ്‌ ആണ്‌ ദേവദാസ് രണ്ടാമതും ഹിന്ദി ഭാഷ്യം നല്‍കുന്നത്.

    ദേവ്‌.ഡി" എന്നാണ്‌ പുതിയ ചിത്രത്തിന്‌ അനുരാഗ്‌ പേര്‌ നല്‍കിയിരിക്കുന്നത്‌. നഷ്ടപ്രണയികളുടെ ദൈവരൂപമായി മാറിയ ദേവദാസ്‌ ഇത്തവണ കൂടുതല്‍ സമകാലിനമായിട്ടായിരിക്കും എത്തുന്നത്‌.

    'അഭയ്‌ ഡിയോള്‍ ആയിരിക്കും ചിത്ലത്തിലെ നായകന്‍. വര്‍ത്തമാനകാലത്തിലെ ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക്‌ ശരത്‌ ചന്ദ്രചാറ്റര്‍ജിയുടെ 'ദേവ്ദാസി"നെ പറിച്ചു നടുന്നു എന്നതാണ്‌ ദേവ്‌.ഡിയുടെ പ്രത്യേകത. മേറ്റെല്ലാ 'ദേവദാസ്‌" സിനിമകളും കാലഘട്ട ചിത്രങ്ങളായിരുന്നു.

    അനുരാഗിന്‍റെ മനസില്‍ ഉദിച്ച ആശയം ദേവികയാണ്‌ കഥയാക്കിമാറ്റിയത്‌. വിക്രമാദിത്യ മട്ടൗനി ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു.

    സെപ്തംബറില്‍ റിലീസ്‌ ചെയ്യാനിരിക്കുന്ന 'നോ സ്മോക്കിങ്ങിന്‌" ശേഷം 'മോഡേണ്‍ ദേവദാസിന്‍റെ" പ്രവര്‍ത്തനം ആരംഭിക്കും. ജീന്‍സും ടീ ഷര്‍ട്ടുംധരിച്ചായിരിക്കും പുതിയ ദേവദാസ്‌ വരിക. ദേവദാസിന്‍റെ ആക്ഷന്‍രംഗങ്ങളുംചിത്രത്തില്‍ ഉണ്ടാകും-അനുരാഗ്‌ കശ്യപ്‌ പറഞ്ഞു.

    കോടികല്‍ ചെലവിട്ട് ഷാരൂഖാനെ നായകനായിക്കി സഞ്ജയ്‌ ലീല ബന്‍സാലി ഒരുക്കിയ 'ദേവ്ദാസ്‌" ആണ്‌ ഈ നോവലിനെ ആധാരമാക്കി നിര്‍മ്മിച്ച ഏറ്റവും ഒടുവിലത്തെ സിനിമ. ഐശ്വര്യറായിയും മാധുരിദീക്ഷിത്തും മത്സരിച്ച്‌ അഭിനയിച്ച 'ദേവ്ദാസ്‌" വന്‍ ഹിറ്റായിരുന്നു.

    രാംഗോപാല്‍വര്‍മ്മയ്ക്ക്‌ ബോളീവുഡില്‍ പുതിയമുഖം നല്‍കിയ 'സത്യ"യുടെ തിരക്കഥാകൃത്ത്‌ എന്ന നിലയിലാണ്‌ അനുരാഗ്‌ കശ്യപ്‌ ബോളീവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്‌. കോന്‍, നായക്‌, പാഞ്ച്‌, പൈസ വസൂല്‍, യുവ, ദീവാര്‍, ലാജ്ജോ, ഷക്കലക്ക ബൂംബൂം, മെറിഡിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയത്‌ അനുരാഗ്‌ ആണ്‌.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X