twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2013: ബോളിവുഡിലെ വിജയപരാജയങ്ങള്‍ ഇതുവരെ

    By Lakshmi
    |

    2013ല്‍ ഒട്ടേറെ ചിത്രങ്ങള്‍ ബോളിവുഡില്‍ ഇറങ്ങിയിട്ടുണ്ട്. വര്‍ഷത്തിന്റെ പകുതി പിന്നിടുമ്പോള്‍ നേട്ടം കൊയ്ത ചിത്രങ്ങള്‍ ഏറെയുണ്ട്. അതുപോലെതന്നെ ദയനീയമായി പരാജയപ്പെട്ട ചിത്രങ്ങളും കുറവല്ല. ബോളിവുഡിനെ സംബന്ധിച്ച് ഏറെ പ്രതീക്ഷകളുള്ള വര്‍ഷമാണ് 2013.

    റിലീസ് തീരുമാനിച്ചുകഴിഞ്ഞ ചിത്രങ്ങളും ഏറെയുണ്ട്. 2013ല്‍ ഇതുവരെ വിജയ കൊയ്തതും പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് പരാജയപ്പെട്ടതുമായി ചില പ്രധാന ചിത്രങ്ങള്‍ ഇതാ.

    യെ ജവാനി ഹേ ദിവാനി

    2013: ബോളിവുഡിലെ വിജയപരാജയങ്ങള്‍ ഇതുവരെ

    അയാന്‍ മുഖര്‍ജിയുടെ രണ്ടാമത്തെ ചിത്രമാണിത്. ബോളിവുഡിന്റെ യുവതാരമായ രണ്‍ബീര്‍ കപൂറിന്റെ താരമൂല്യം കൂട്ടിയ ചിത്രമാണിത്. ജനപ്രിയ യുവനടന്‍ എന്ന സ്ഥാനം ഈ ചിത്രത്തിലൂടെ ഒന്നുകൂടി ഉറപ്പിക്കാന്‍ രണ്‍ബീറിന് കഴിഞ്ഞു. വ്യത്യസ്തതയുള്ള വിഷയവും അവതരണവുമെല്ലാമാണ് ചിത്രത്തിന്റെ വിജയത്തിന് വഴിയൊരുക്കിയത്. നൂറുകോടിയിലേറെ ലാഭം നേടിയ ചിത്രം നിര്‍മ്മിച്ചത് സംവിധായകനായ കരണ്‍ ജോഹറാണ്.

    ആഷിക്വി 2

    2013: ബോളിവുഡിലെ വിജയപരാജയങ്ങള്‍ ഇതുവരെ

    ഗായികയായി പ്രശസ്തിനേടാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് മോഹിത് സൂരിയാണ്. പ്രണയത്തിന് വേണ്ടി പ്രശസ്തി വേണ്ടന്നുവച്ച യുവതിയുടെ കഥ ജനം ഏറ്റെടുക്കുകയായിരുന്നു. ശ്രദ്ധ കപൂര്‍, ആദിത്യ റോയ് കപൂര്‍ എന്നീ അഭിനേതാക്കള്‍ക്ക് വലിയ താരത്തിളക്കമാണ് ഈ ചിത്രത്തിലൂടെ ലഭിച്ചത്.

    റേസ് 2

    2013: ബോളിവുഡിലെ വിജയപരാജയങ്ങള്‍ ഇതുവരെ

    ദീപിക പദുകോണും ജോണ്‍ എബ്രഹാമും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തിയ ചിത്രവും വിജയമായിരുന്നു. ദീപികയും ജോണും സ്വന്തം ശരീരസൗന്ദര്യം പരമാവധി വെളിപ്പെടുത്തിയിട്ടുണ്ട് ഈ ചിത്രത്തില്‍. വിജയചിത്രങ്ങളുടെ പട്ടികയില്‍പ്പെടുന്ന റേസ് 2വും ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയിട്ടുണ്ട്.

    രാന്‍ജ്ഞന

    2013: ബോളിവുഡിലെ വിജയപരാജയങ്ങള്‍ ഇതുവരെ

    ഇതുവരെയുള്ളതില്‍ മികച്ച വിജയം നേടിയ ചിത്രമാണ് സോനം കപൂര്‍-ധനുഷ് എന്നിവര്‍ വേഷമിട്ട രാന്‍ജ്ഞനയെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല. വരാണസിയില്‍ നടക്കുന്ന ഒരു പ്രണയകഥയമാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ ആനന്ദ് റായ് പറയുന്നത്. ഈ ചിത്രത്തിലൂടെ പ്രണയജോഡികള്‍ എന്ന നിലിയല്‍ സോനവും ധനുഷും ഏറെ ശ്രദ്ധിക്കപ്പെട്ടു. വ്യത്യസ്തമായ കഥയും കഥപറയല്‍ രീതിയും ഗാനങ്ങളുമെല്ലാം ചിത്രത്തെ വിജയത്തിലെത്തിച്ചു. എആര്‍ റഹ്മാന്റെ സംഗീതം ചിത്രത്തിലെ പ്രധാനപ്പെട്ടൊരു ഘടകമാണ്.

    ജോളി എല്‍എല്‍ബി

    2013: ബോളിവുഡിലെ വിജയപരാജയങ്ങള്‍ ഇതുവരെ

    മനോഹരമായ തിരക്കഥയാണ് സുഭാഷ് കപൂര്‍ ഒരുക്കിയ ജോളി എല്‍എല്‍ബിയെ വ്യത്യസ്തമാക്കുന്നത്. നിയമവ്യവസ്ഥയിലെ ലൂപ്‌ഹോളുകളെക്കുറിച്ച് പറയുന്ന ചിത്രവും വിജയചിത്രങ്ങളുടെ കൂട്ടത്തിലാണ്. വലിയ താരങ്ങളൊന്നുമില്ലാതെയാണ് ചിത്രമൊരുക്കിയതെന്നതും ശ്രദ്ധേയമാണ്. അര്‍ഷാദ് വാര്‍സി, ബൊമന്‍ ഇറാനി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ ചെയ്തത്.

    സ്‌പെഷ്യല്‍ 26

    2013: ബോളിവുഡിലെ വിജയപരാജയങ്ങള്‍ ഇതുവരെ

    അക്ഷയ് കുമാര്‍ ആക്ഷനും മറ്റും വിട്ട് ഒരു സാധാരണക്കാരന്റെ വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് നീരജ് പാണ്ഡേയാണ്. ചിത്രത്തില്‍ നായികയായി എത്തിയത് കാജല്‍ അഗര്‍വാളാണ്. മുഖ്യധാരസിനിമയുടെ എല്ലാ നിയമങ്ങളും തെറ്റിച്ചുകൊണ്ടാണ് നീരജ് ഈ ചിത്രമെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തിരിക്കുന്നത്. കഥതന്നെയാണ് ചിത്രത്തിലെ താരമെന്ന് പറയുന്നതില്‍ തെറ്റില്ല.

    ഡേവിഡ്

    2013: ബോളിവുഡിലെ വിജയപരാജയങ്ങള്‍ ഇതുവരെ

    ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച തിരക്കഥയുണ്ടായിട്ടുപോലും ശ്രദ്ധിക്കപ്പെട്ടില്ല. മൂന്ന് പുരുഷന്മാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ വിക്രം, നീല്‍ നിതിന്‍ മുകേഷ്, വിനയ് വിര്‍മാനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്. മികച്ച ചിത്രങ്ങള്‍ പലപ്പോഴും ദയനീയമായി പരാജയപ്പെടുമെന്ന കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു ഡേവിഡിന്റെ വിധി.

    ഹിമ്മത്‌വാല

    2013: ബോളിവുഡിലെ വിജയപരാജയങ്ങള്‍ ഇതുവരെ

    1980കളില്‍ നടക്കുന്ന ഒരു കഥയാണ് സാജിത് ഖാന്‍ ഹിമ്മത് വാലയിലൂടെ പറഞ്ഞത്. അജയ് ദേവ്ഗണും തമന്നയും നായകനും നായികയുമായ ചിത്രം പരാജയപ്പെടുകയായിരുന്നു.

    രംഗ്‌രസ്

    2013: ബോളിവുഡിലെ വിജയപരാജയങ്ങള്‍ ഇതുവരെ

    ഒരു ചെറുനഗരത്തില്‍ നടക്കുന്ന പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രവും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയാണുണ്ടായത്. പരാജയപ്പെടേണ്ടചിത്രമായിരുന്നില്ല ഇത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പരാജയകാരണം കണ്ടെത്താന്‍ ആര്‍ക്കും കഴിയുന്നില്ലെന്നതാണ് സത്യം.

    ബോംബെ ടാക്കീസ്

    2013: ബോളിവുഡിലെ വിജയപരാജയങ്ങള്‍ ഇതുവരെ

    നാല് സംവിധായകര്‍ നാല് കഥകളുമായി എത്തിയ ചിത്രമായിരുന്നു ബോബെ ടാക്കീസ്. കരണ്‍ ജോഹര്‍, ദിബാകര്‍ ബാനര്‍ജി, സോയ അക്തര്‍, അനുരാഗ് കശ്യപ് എന്നുവരായിരുന്നു ബോംബെ ടാക്കീസിന് പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകര്‍. ഹിന്ദിസിനിമയില്‍ ഇവര്‍ നടത്തിയ പുതിയ പരീക്ഷണം സ്വീകരിക്കപ്പെടാതെ പോവുകയാണുണ്ടായത്.

    മട്രു കി ബിജ്‌ലീ കാ മന്‍ഡോല

    2013: ബോളിവുഡിലെ വിജയപരാജയങ്ങള്‍ ഇതുവരെ

    മദ്യപാനത്തിന് മുമ്പും പിമ്പും രണ്ട് വ്യക്തികളായി മാറുന്ന യുവാവിന്റെ കഥപറഞ്ഞ ചിത്രമാണിത്. പങ്കജ് കപൂര്‍ പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം വിശാല്‍ ഭരദ്വാജാണ് സംവിധാനം ചെയ്തത്. പരാജയപ്പെടാനായിരുന്നു ഈ ചിത്രത്തിന്റെയും വിധി. താരമൂല്യമില്ലാത്ത നായകന്‍ തന്നെയാണ് ചിത്രത്തിന്റെ പരാജയകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

    ഔറംഗസേബ്

    2013: ബോളിവുഡിലെ വിജയപരാജയങ്ങള്‍ ഇതുവരെ

    പൃഥ്വിരാജ്, അര്‍ജുന്‍ കപൂര്‍ തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രവും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്നാല്‍ ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ പ്രത്യേകിച്ചും ഋഷി കപൂര്‍, അമൃത സിങ്, ജാക്കി ഷ്രോഫ് എന്നിവരുടെ പ്രകടനം ഏറെ പ്രശംസകള്‍ നേടിയിട്ടുണ്ട്.

    English summary
    The first half of 2013 is over. It’s monsoon time. And it’s raining hits in Bollywood with film after film crossing the success barrier.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X