»   » ഷാരൂഖിനെതിരെ അമീറിന്റെ ഒളിയമ്പ്

ഷാരൂഖിനെതിരെ അമീറിന്റെ ഒളിയമ്പ്

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  Aamir Khan
  ബോളിവുഡില്‍ താരങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നത് ഒരു പുതിയ കാര്യമല്ല, ചിലരൊക്കെ ഇത്തരം പ്രശ്‌നങ്ങള്‍ക്കുശേഷം അകന്നുതന്നെ നടക്കും, എന്നാല്‍ ചിലരാകട്ടെ ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ പരസ്പരം ഉന്നയിക്കുക പതിവാണ്. ഇക്കൂട്ടത്തില്‍പ്പെടുന്നവരാണ് പെര്‍ഫക്ഷനിസ്റ്റ് അമീര്‍ ഖാനും കിങ് ഖാന്‍ ഷാരൂഖും.

  ഇടക്കിടെ പലവിഷയങ്ങളിലും ഇവര്‍ പ്രസ്താവനകളും എതിര്‍ പ്രസ്താവനങ്ങളും ഇറക്കാറുണ്ട്. രണ്ടുപേരും തങ്ങളുടെ പേരുകളും കാര്യങ്ങളുമൊന്നും പറയാതെ വളരെ അലക്ഷ്യമായിട്ടാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുള്ളത്. പക്ഷേ എല്ലാം കൊള്ളേണ്ടിടത്തുതന്നെ കൊള്ളുമെന്നതാണ് സത്യം.

  ഇപ്പോള്‍ കുറച്ചുനാളായി രണ്ടുപേരും മൗനത്തിലായിരുന്നു. എന്നാല്‍ ഷാരൂഖിന്റെ പുതിയ ചിത്രമായ റാ വണ്‍ പുറത്തുവരാനിരിക്കുന്നതിന് മുന്നോടിയായി വീണ്ടും ഇവര്‍ പ്രസ്താവനകളുമായി രംഗത്തെത്തി.

  ഇടവേളയ്ക്കു ശേഷം അമീര്‍ഖാനാണ് ഇപ്പോള്‍ വെടിപൊട്ടിച്ചിരിക്കുന്നത്. ആകാശത്തില്‍ പറന്നു നടക്കുകയും വാഹനങ്ങള്‍ കൈയ്യിലെടുത്ത് അമ്മാനമാടുകയും ചെയ്യുന്ന അതിമാനുഷിക കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിക്കു താത്പര്യമില്ലെന്നാണ് അമീര്‍ ഖാന്‍ പറഞ്ഞിരിക്കുന്നത്.

  പ്രേക്ഷകരുടെ കൂടെ നിന്ന് അവരുടെ ജീവിതവും കഥകളും അവതരിപ്പിക്കാനും അവരിലൊരാളായി മാറാനുമാണ് ആഗ്രഹമെന്ന് വിശദീകരിക്കാനും അമീര്‍ മറന്നില്ല.

  അമീറിന്റെ ലക്ഷ്യം റാവണാണെന്ന് കേട്ടവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ട്. ഇനി ഇക്കാര്യത്തില്‍ കിങ് ഖാന്‍ എന്തുപറയുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. എന്തായാലും അമീര്‍ ഇപ്പറഞ്ഞതുകേട്ട് ഷാരൂഖ് വെറുതെയിരിക്കില്ലെന്നകാര്യം വ്യക്തമാണല്ലോ.

  English summary
  In the last decade or so, Aamir Khan has carved a niche for himself as an actor and as a filmmaker. Few years back Aamir had expressed how, at the start of his Bollywood career, he was forced to say yes to senseless scripts and story ideas which did not have even a semblance of reality.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more