»   » ഷൂട്ടിങ്ങിനിടെ ബച്ചന് പരിക്ക്

ഷൂട്ടിങ്ങിനിടെ ബച്ചന് പരിക്ക്

Posted By:
Subscribe to Filmibeat Malayalam
Amitabh Bachchan
ബോളിവുഡ് താരം അമിതാഭ് ബച്ചന് ഷൂട്ടിങിനിടെ പരിക്ക്. രാംഗോപാല്‍ വര്‍മയുടെ 'ഡിപ്പാര്‍ട്ട്‌മെന്റ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അദ്ദേഹത്തിന്റെ നെഞ്ചില്‍ പരിക്കേറ്റത്. ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റതെന്ന് ട്വിറ്ററിലൂടെ ബച്ചന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്.

വാരിയെല്ലിന് ചെറിയ ക്ഷതമേറ്റിട്ടുണ്ടെന്നും
ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുവെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. ഏതാനും ദിവസംമുമ്പ് മകന്‍ അഭിഷേക് ബച്ചനും ഷൂട്ടിങ്ങിനിടെ പരിക്കേറ്റ കാര്യവും ബച്ചന്‍ സന്ദേശത്തില്‍ പങ്കുവച്ചു.

1982ല്‍ ബോളിവുഡിലെ യുവതാരമായി കത്തിനില്‍ക്കുന്ന വേളയില്‍ കൂലിയെന്ന സിനിമയുടെ ഷൂട്ടിങിനിടെ ബച്ചന് ഗുരുതരമായി പരിക്കേറ്റിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സിനിമയില്‍ വീണ്ടും സജീവമായത്.

English summary
Bollywood superstar Amitabh Bachchan got injured during the shooting of the film 'Department'. Amitabh got hurt on the chest during the shooting of the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam