»   »  അഭിയെ എഡിറ്റ് ചെയ്‌തൊതുക്കിയെന്ന് ബച്ചന്‍

അഭിയെ എഡിറ്റ് ചെയ്‌തൊതുക്കിയെന്ന് ബച്ചന്‍

Posted By:
Subscribe to Filmibeat Malayalam
Raavan
അഭിഷേകും ഐശ്വര്യയും തകര്‍ത്തഭിനയിച്ച മണിരത്‌നത്തിന്റെ രാവണ്‍ എന്ന ചിത്രത്തിന്റെ എഡിറ്റിങിനെതിരെ അമിതാഭ് ബച്ചന്‍ രംഗത്ത്. ചിത്രത്തിന്റെ എഡിറ്റിങ് അഭിഷേകിന്റെ കഥാപാത്രത്തിന്റെ ഒഴുക്ക് നഷ്ടമാക്കിയെന്നാണ് ബച്ചന്‍ ട്വിറ്ററിലൂടെ ആരോപിച്ചിരിക്കുന്നത്.

രാവണ്‍ എന്ന ചിത്രത്തില്‍ അഭിഷേക് അവതരിപ്പിക്കുന്ന ബീര എന്ന ആന്റിഹീറോയുടെ അഭിനയത്തിലെ സ്വാഭാവിക ഒഴുക്ക് അനാവശ്യ എഡിറ്റിംഗ് മൂലം തടസ്സപ്പെട്ടിട്ടുണ്ട് എന്നാണ് ബച്ചന്റെ ട്വീറ്റ്.

അഭിഷേകിന്റെ അഭിനയത്തിലെ ക്രമരാഹിത്യത്തിനു കാരണം എഡിറ്റിംഗാണ്. എഡിറ്റിംഗിലൂടെ ബീരയുടെ പ്രതീകാത്മകമായ 10 തലകളും അവ വെളിപ്പെടുത്തുന്ന വ്യത്യസ്ത സമീപനങ്ങളും മുറിച്ചുമാറ്റിയതിനാല്‍ തുടര്‍ന്നുള്ള ബീരയുടെ പ്രകടനങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. എഡിറ്റിംഗ് മൂലം കഥയുടെ സ്വാഭാവിക ഒഴുക്കിനും പ്രശ്‌നം നേരിട്ടിരിക്കുകയാണ്- ബച്ചന്‍ തന്റെ ട്വീറ്റില്‍ പറയുന്നു.

സംഭവം ചര്‍ച്ചാ വിഷയമായതിനെത്തുടര്‍ന്ന് അമിതാഭിന്റെ അഭിപ്രായത്തിനെതിരെ ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അഭിഷേകിന്റെ വേഷം ചെയ്ത വിക്രവും ഛായാഗ്രാഹകന്‍ സന്തോഷ് ശിവനും രംഗത്ത് എത്തി.

എന്നാല്‍, എഡിറ്റിംഗ് സംവിധായകന്റെ അവകാശമാണെന്നും അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല എന്നുമാണ് സന്തോഷ് ശിവന്‍ ഇതിനോട് പ്രതികരിച്ചത്.

ബച്ചനെയും മണിരത്‌നത്തെയും താന്‍ ബഹുമാനിക്കുന്നു എന്നും അവര്‍ക്കിടയില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല എന്നും പറഞ്ഞ വിക്രം കാണികളാണ് അവസാന വിധികര്‍ത്താക്കള്‍ എന്നായിരുന്നു പ്രതികരിച്ചത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam