അജയ് ദേവ്ഗണിന്റെ നായികയായി കാജല്‍

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം കാജലിന്റെ ബോളിവുഡിലെ ആദ്യമുഴുനീള ചിത്രമായിരിക്കും. 2004ല്‍ ക്യന്‍ ഹോഗയ നാ എന്ന ചിത്രത്തില്‍ ഐശ്വര്യ റായിയുടെ കൂട്ടുകാരിയായി കാജല്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം കാജലിനെ ബോളിവുഡ് പൂര്‍ണമായും അവഗണിച്ചു.
കരിയറില്‍ വന്‍ പരാജയങ്ങളുമായി തുടങ്ങിയ കാജലിന്റെ ഭാഗ്യം തെളിഞ്ഞത് തെലുങ്ക് ചിത്രമായ മഗധീരയിലൂടെയാണ്. ഇതിന് ശേഷം ആര്യ 2 പോലുള്ള സിനിമകളിലൂടെ ടോളിവുഡിലെ നമ്പര്‍ വണ്ണാവാനും സുന്ദരിയ്ക്ക് കഴിഞ്ഞു. തമിഴില്‍ അസിന്‍, തൃഷ, തമന്ന എന്നീ താരസുന്ദരികള്‍ക്കൊപ്പം മത്സരിയ്ക്കാനുള്ള ഒരുക്കത്തിലാമ് കാജല്‍.
ajay devgn അജയ് ദേവ്ഗണ് കാജല്‍ അഗര്‍വാള്‍ തമിഴ് ബോളിവുഡ് സിങ്കം bollywood kajal agarwal singam tamil


Click it and Unblock the Notifications