»   » കത്രീനയുടെ മാപ്പ്; അങ്ങനെ രാഹുല്‍ ഇന്ത്യക്കാരനായി

കത്രീനയുടെ മാപ്പ്; അങ്ങനെ രാഹുല്‍ ഇന്ത്യക്കാരനായി

Posted By:
Subscribe to Filmibeat Malayalam
Katrina Kaif
എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ 'പാതി ഇന്ത്യക്കാരന്‍' എന്ന് വിശേഷിപ്പിച്ചതിന് ബോളിവുഡ് നടി കത്രീന കെയ്ഫ് ക്ഷമ ചോദിച്ചു. എന്നാല്‍, തന്റെ പരാമര്‍ശം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അവര്‍ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.

''എന്റെ പരാമര്‍ശം തെറ്റായി വ്യഖ്യാനിയ്ക്കപ്പെട്ടു. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി. എങ്കിലും അത് ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു'' കത്രീന പറഞ്ഞു.

ഒരു പത്രത്തിന് നല്കിയ അഭിമുഖത്തില്‍ കത്രീന നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ''പാതി മാത്രം ഏഷ്യക്കാരിയാണെന്നതില്‍ ഞാന്‍ എന്തിന് ലജ്ജിക്കണം? രാഹുല്‍ ഗാന്ധി പാതി ഇന്ത്യക്കാരനും പാതി ഇറ്റലിക്കാരനുമല്ലേ ? അമ്മ ബ്രിട്ടീഷുകാരിയാണെന്ന കാര്യം ഞാന്‍ എന്തിന് മറച്ചുവെക്കണമെന്ന് മനസ്സിലാകുന്നില്ല'' കത്രീനയുടെ ഈ വാക്കുകളാണ് വിവാദമായത്.

കത്രീനയുടെ പരാമര്‍ശത്തെ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

English summary
Actress Katrina Kaif has apologised for her comments describing Rahul Gandhi as "half Indian" but said her remarks were taken out of context.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam