»   » നാഗങ്ങളുടെ അനുഗ്രഹം തേടി മല്ലിക ഷെരാവത്ത്

നാഗങ്ങളുടെ അനുഗ്രഹം തേടി മല്ലിക ഷെരാവത്ത്

Posted By:
Subscribe to Filmibeat Malayalam
Mallika Sherawat
നാഗത്തിന്റെ കഥപറയുന്ന ഹിസ് എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ബോളിവുഡ് താരം മല്ലിക ഷെരാവത്ത് അനുഗ്രഹം തേടി മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

കസവുസാരിയുടുത്ത് മലയാളിമങ്കയുടെ മട്ടിലാണ് മല്ലിക
കഴിഞ്ഞദിവസം ക്ഷേത്രത്തിലെത്തിയത്. മല്ലികയെ കണ്ട് ക്ഷേത്രത്തിലെത്തിയ ഭക്തര്‍ ചുറ്റുംകൂടി. ആരാധകരോടും മാധ്യമങ്ങളോടും സംസാരിച്ചശേഷമാണ് മല്ലിക ക്ഷേത്രത്തില്‍ പ്രവേശിച്ചത്.

ക്ഷേത്രത്തിലെ വലിയമ്മ ഉമാദേഴവി അന്തര്‍ജനത്തെ സന്ദര്‍ശിച്ച് പ്രസാദം വാങ്ങിയാണ് താരം പുറത്തെത്തിയത്. നല്ല അവസരം കിട്ടിയാല്‍ മലയാള ചിത്രങ്ങളില്‍ അഭിനയിക്കുമെന്ന് മല്ലിക പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും റോഡുമാര്‍ഗമാണ് മല്ലിക മണ്ണാറശാലയില്‍ എത്തിയത്. മല്ലികയ്‌ക്കൊപ്പം ലക്ഷ്മിനാലപ്പാട്ടുമുണ്ടായിരുന്നു.

വെള്ളിയാഴ്ചയാണ് മല്ലിക നായികയായ ഹിസ് എന്ന ചിത്രം പുറത്തിറങ്ങുന്നത്. നാഗങ്ങളുടെ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തില്‍ പറയുന്നത്. നാഗകന്യകയായിട്ടാണ് മല്ലിക ചിത്രത്തില്‍ അഭിനയിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam