»   » മന്ദിരാ ബേദിയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു

മന്ദിരാ ബേദിയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു

Posted By: Staff
Subscribe to Filmibeat Malayalam
Mandira
പ്രശസ്ത മോഡല്‍ മന്ദിരാ ബേദിയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു. ജൂണ്‍ 17ന് മുംബൈയിലെ ലീലാവതി ഹോസ്പിറ്റലിലാണ് മ്ന്ദിര ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

മന്ദിരയുടെയും രാജ് കൗശലിന്റെയും വിവാഹം കഴിഞ്ഞിട്ട് പതിനൊന്നാമത്തെ വര്‍ഷമാണിത്. ഇപ്പോഴാണ് ഇവര്‍ക്കിടയിലേയ്ക്ക് ഒരു പുതിയ അംഗം കടന്നുവരുന്നത്. രാജ് കൗശല്‍ ഈ സന്തോഷം തന്റെ ട്വിറ്റര്‍പേജിലൂടെയാണ് ലോകത്തെ അറിയിച്ചത്.

വീര്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ജൂണ്‍ 17ന് ഫാദേഴ്‌സ് ഡെയായിരുന്നു. ഈ ദിനത്തില്‍ത്തന്നെ തനിയ്‌ക്കൊരു ആണ്‍കുഞ്ഞിനെ സമ്മാനിച്ചതില്‍ മന്ദിരയോട് നന്ദിപറയുകയാണെന്ന് രാജ് ട്വിറ്റല്‍ പറഞ്ഞു.

ജൂണ്‍ പതിനേഴിന് രാവിലെ 11മണിയ്ക്കായിരുന്നു വീറിന്റെ ജനനം. നേരത്തേ പലപേരുകള്‍ കുഞ്ഞിനായി തിരഞ്ഞെടുത്തിരുന്നെങ്കിലും രാജിന്റെ ഇഷ്ടപ്രകാരം വീര്‍ എന്ന പേര് ഉറപ്പിക്കുകയായിരുന്നു. ഏറെ സന്തോഷവാനാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഞങ്ങള്‍ ആഘോഷത്തിന്റെ തിരക്കിലാണെന്നും രാജ് പറഞ്ഞു.

English summary
Actress cum anchor Mandira Bedi gave birth to a baby boy Vir on 19th June, Father’s Day.Mandira Bedi tied the knot with Raj Kaushal 11 years back,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam