»   » കിങ് ഖാന് പുതിയ മോഹം; ഐറ്റം ഡാന്‍സ്

കിങ് ഖാന് പുതിയ മോഹം; ഐറ്റം ഡാന്‍സ്

Posted By:
Subscribe to Filmibeat Malayalam
Sharukh Khan
ഐറ്റം ഡാന്‍സുകളെന്നത് ഇന്ന് സിനിമകളുടെ ഭാഗമാണ്. ബോളിവുഡിന്റെ കാര്യമെടുത്താന്‍ ഇവിടെ ഐറ്റം ഡാന്‍സുകളില്ലാതെ ചിത്രങ്ങളില്ലെന്നതാണ് അവസ്ഥ. മുമ്പൊക്കെ ഇതിനായി പ്രത്യേകം താരങ്ങളുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ മുന്‍നിര നടന്മാരും നടിമാരുമെല്ലാം ഐറ്റം ഡാന്‍സിന് തയ്യാറാണ്.

തീസ് മാര്‍ ഖാനില്‍ കത്രീന കെയ്ഫ്-അക്ഷയ് കുമാര്‍, ദം മാരോ ദമില്‍ ദീപിക പദുകോണ്‍-അഭിഷേക് ബച്ചന്‍ എന്നിവരും ഐറ്റം നമ്പറിലൂടെ ചില്ലറ വാര്‍ത്താപ്രാധാന്യമല്ല നേടിയത്. ഷീലാ കി ജവാനി, ദം മാരോ ദം എന്നീ ഗാനങ്ങളായിരുന്നു ആ സമയത്ത് ഹിറ്റ് ചാര്‍ട്ടുകളിള്‍ ഒന്നാമത്. ഇതൊക്കെ കണ്ടിട്ടാണോ എന്തോ കിങ് ഖാന് ഇപ്പോള്‍ ഒരു മോഹമുദിച്ചിരിക്കുകയാണ്, ഒരു ഐറ്റം ഡാന്‍സ് ചെയ്യണം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കരണ്‍ ജോഹറിന്റെ കാള്‍ എന്ന ചിത്രത്തില്‍ ഷാരൂഖ് ഐറ്റം ഡാന്‍സ് ചെയ്തിരുന്നു. അന്ന് ഐശ്വര്യറായിയാണ് ഷാരൂഖിനൊപ്പം നൃത്തം ചെയ്തിരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോള്‍ വീണ്ടും ഐറ്റം നമ്പര്‍ ചെയ്യണമെന്ന ആഗ്രഹം ഷാരൂഖ് തുറന്നുപറഞ്ഞിരിക്കുകയാണ്.

പക്ഷേ ഇതിനായി ഷാരൂഖിന് ഇനിയും കാത്തിരിക്കേണ്ടിവരും. കാരണം ഷാരൂഖിന്റെ പുതിയ ചിത്രങ്ങളായ റാ വണ്‍, ഡോണ്‍2, ദി ചേസ് കണ്ടിന്യൂസ് എന്നിലയില്‍ ഐറ്റം നമ്പറിന് പ്രസക്തിയില്ല.

എന്നാല്‍ പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന ടു സ്റ്റേറ്റ്‌സ് എന്ന ചിത്രമാണ് അടുത്ത സാധ്യത. ഇതില്‍ അസിനാണ് നായികയാവുന്നത്. ഈ ചിത്രത്തില്‍ ഒരു ഐറ്റം നമ്പര്‍ വേണമെന്ന് ഷാരൂഖ് ശഠിച്ചാല്‍ അസിനും ഒരു ഐറ്റം നമ്പറിന് അവസരം ലഭിച്ചേയ്ക്കും.

English summary
Bollywood badshah Sharukh Khan wanted to do an Item Number in his next movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam