പകര്‍പ്പവകാശലംഘനം:രാ വണ്‍ കോടതിയിലേയ്ക്ക്

യാഷ് പട്‌നായിക് ആണ് ഹര്‍ജിക്കാരന്‍. കഴിഞ്ഞ ഡിസംബര്‍ 2006ല്‍ താന്‍ രാ വണ്‍ എന്ന ചിത്രത്തിന്റെ കഥ തയ്യാറാക്കിയതാണ്. പ്രമേയം വികസിപ്പിച്ചെടുക്കാനായി സിനിമാരംഗത്തെ പല പ്രമുഖരുമായും സംസാരിച്ചിരുന്നു. മുഷ്താക് ഷെയ്ക്കുമായും ഈ കഥ ചര്‍ച്ച ചെയ്തിരുന്നു.
മുഷ്താക് ആണ് രാ വണിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. തന്റെ കഥയും കഥാപാത്രങ്ങളും ആണ് രാ വണ്‍ എന്ന ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് താന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് പട്‌നായിക് പറയുന്നു.
25 കോടി രൂപയും സിനിമയുടെ ലാഭത്തിന്റെ 10 ശതമാനവും തനിയ്ക്ക് നഷ്ടപരിഹാരമായി ലഭിയ്ക്കണമെന്നാണ് പട്‌നായികിന്റെ ആവശ്യം. അല്ലാത്ത പക്ഷം ചിത്രത്തിന്റെ പ്രദര്‍ശനം തടയണം.
എന്നാല്‍ രാ വണിന്റെ പ്രിന്റുകള്‍ തീയേറ്ററുകളില്‍ വിതരണം ചെയ്തു കഴിഞ്ഞുവെന്നും ഇനി അത് റിലീസിന് മുന്‍പ് തിരിച്ചെടുക്കുന്നത് അസാധ്യമായ കാര്യമാണെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പറഞ്ഞു


Click it and Unblock the Notifications











