»   » നാടോടികള്‍ ബോളിവുഡിലേക്ക്‌;ദേവ്‌ പട്ടേല്‍ നായകന്‍?

നാടോടികള്‍ ബോളിവുഡിലേക്ക്‌;ദേവ്‌ പട്ടേല്‍ നായകന്‍?

Subscribe to Filmibeat Malayalam
Nadodigal
കോളിവുഡിലെ ഏറ്റവും പുതിയ സൂപ്പര്‍ ഹിറ്റായ നാടോടികള്‍ ഹിന്ദിയിലേക്ക്‌. സ്ലംഡോഗ്‌ മില്യനെയര്‍ ഫെയിം ദേവ്‌ പട്ടേലിനെ നായകനാക്കാനാണ്‌ സംവിധായകന്‍ സമുദ്രക്കനിയുടെ ശ്രമം. ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങളിലൂടെ ഹോളിവുഡില്‍ തിരക്കേറിയ ദേവ്‌ നാടോടികളുടെ ഹിന്ദി റീമേക്കില്‍ അഭിനയിക്കുമെന്നാണ്‌ ബോളിവുഡിന്റെ പ്രതീക്ഷ.

ദേവ്‌ പട്ടേലിനെ ഈ ചിത്രത്തില്‍ നായകനാക്കണം എന്നാണ്‌ ആഗ്രഹം. അദ്ദേഹത്തിന്റെ ഡേറ്റ്‌ കിട്ടിയാല്‍ നാടോടികള്‍ ഹിന്ദിയില്‍ റീമേക്ക്‌ ചെയ്യും-സമുദ്രക്കനി പറയുന്നു.

ബോളിവുഡിന്‌ പുറമെ കന്നഡയിലും തെലുങ്കിലും ചിത്രം റീമേക്ക്‌ ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ്‌ സംവിധായകന്‍. പുനീത്‌ രാജ്‌കുമാര്‍ നായകനാകുന്ന കന്നഡ റീമേക്ക്‌ ഡിസംബറിലും രവിതേജയെ നായകാവുന്ന തെലുങ്ക്‌ റീമേക്ക്‌ അടുത്ത മാസത്തിലും ഷൂട്ടിങ്‌ തുടങ്ങും. എല്ലാ ഭാഷയിലും സമുദ്രക്കനി തന്നെയായിരിക്കും.

മൂന്ന്‌ സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന നാടോടികള്‍ തമിഴ്‌നാട്ടില്‍ ബോക്‌സ്‌ ഓഫീസ്‌ റെക്കാര്‍ഡുകള്‍ തകര്‍ത്ത്‌ മുന്നേറുകയാണ്‌. 7 കോടിയുടെ ബജറ്റില്‍ പൂര്‍ത്തിയായ ചിത്രം നൂറാം ദിവസം പിന്നിടുമ്പോഴേക്കും ചെലവായതിന്റെ നാലിരട്ടിയെങ്കിലും വാരുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

സുബ്രഹ്മണ്യപുരം ഹീറോ ശശികുമാര്‍ നായകനായ ചിത്രത്തെ കേരളവും ശ്രദ്ധിച്ചു കഴിഞ്ഞു. മലയാളി താരം അനന്യ നായികയായ നാടോടികള്‍ ‌കേരളത്തില്‍ 49 തിയറ്ററുകളിലാണ്‌ റിലീസ്‌ ചെയ്യുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam